സണ്ണിയുടെ 'കടി' മാറിയിട്ടില്ല... വൈറ്റ് ഹൗസിലെത്തിയ പെണ്‍കുട്ടിയോട് ഒബാമയുടെ വളര്‍ത്തുനായ ചെയ്തത്...

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അതിഥിയായി വൈറ്റ് ഹൗസിലെത്തിയ പെണ്‍കുട്ടിയെ വളര്‍ത്തുനായ ആക്രമിച്ചതായി റിപ്പോര്‍ട്ട്. മിഷേല്‍ ഒബാമയുടെ ക്ഷണം സ്വീകരിച്ച് വൈറ്റ് ഹൗസിലെത്തിയ പതിനെട്ടുകാരിയ്ക്ക് നേരെയാണ് ഒബാമയുടെ വളര്‍ത്തുനായയായ സണ്ണി ആക്രമണം നടത്തിയത്.

വൈറ്റ് ഹൗസിലെ സംഭവത്തെ കുറിച്ച് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വൈറ്റ് ഹൗസിലെത്തിയ സണ്ണിയെ താലോലിക്കാന്‍ ശ്രമിച്ചപ്പോഴാണ് നായ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ കണ്ണിനു താഴെയാണ് നായയുടെ കടിയേറ്റത്.

obama

ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയ്ക്ക് വൈറ്റ് ഹൗസിലെ ഡോക്ടര്‍മാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ കണ്ണിന് താഴെ മുറിവുണ്ടെന്നും, സ്റ്റിച്ച് ഇടേണ്ടി വന്നെന്നും ഒബാമയുടെ കുടുംബ ഡോക്ടറായ റോണി ജാക്ക്‌സണ്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് മറ്റു ഗുരുതര പരിക്കുകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമകാരിയായ സണ്ണി മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മിഷേല്‍ ഒബാമയോടൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ സണ്ണി, അവിടെ വെച്ച് ഒരു കുട്ടിയുടെ ദേഹത്ത് പാഞ്ഞുകയറിയിരുന്നു. നാലു വയസു പ്രായമുള്ള സണ്ണിയ്ക്ക് കൂട്ടായി മറ്റൊരു നായ കൂടി ഒബാമയുടെ വീട്ടിലുണ്ട്.

English summary
An 18-year-old girl, visiting the White House as a guest of President Barack Obama's family, suffered a cut below her eye after she was bitten by family's dog.
Please Wait while comments are loading...