കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുവിപ്ലവകാരികളില്‍ ഭൂരിഭാഗവും മാതാപിതാക്കളുടെ ചിലവില്‍ കഴിയുന്നവര്‍.... 92 ശതമാനവും യുവാക്കള്‍

സമരത്തില്‍ പങ്കെടുക്കുന്ന ഇടതു യാവാക്കളില്‍ ഭൂരിപക്ഷവും വേലയും കൂലിയുമില്ലാതെ മാതാപിതാക്കളുടെ ചെലവില്‍ കഴിയുന്നവരാണെന്നും പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

  • By Akshay
Google Oneindia Malayalam News

ബെര്‍ലിന്‍: ഇടതുപക്ഷം നയിച്ച രാഷ്ട്രീയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് യുവാക്കളെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്തവരില്‍ 92 ശതമാനവും യുവാക്കളെന്ന് പഠനറിപ്പോര്‍ട്ട്. 2003-2013 വര്‍ഷകാലയളവില്‍ ജര്‍മ്മനിയില്‍ നടന്ന സമരങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിച്ച് ജര്‍മ്മന്‍ പത്രമായ ബെര്‍ലിന്‍ ന്യൂസ് പേപ്പറാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

സമരത്തില്‍ പങ്കെടുക്കുന്ന ഇടതു യാവാക്കളില്‍ ഭൂരിപക്ഷവും വേലയും കൂലിയുമില്ലാതെ മാതാപിതാക്കളുടെ ചെലവില്‍ കഴിയുന്നവരാണെന്നും പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതില്‍ 72 ശതമാനംവും 18 നും 30 ഇടയില്‍ പ്രായമുള്ളവരാണ്. 2003-2013 കാലയളവില്‍ പ്രതിഷേധ സമരങ്ങളില്‍ അറസ്റ്റിലായ 873 പേര്‍ക്കിടയിലാണ് പഠനം നടത്തിയത്. അറസ്റ്റിലായവരില്‍ വലതുപക്ഷ പ്രവര്‍ത്തകരായ അഞ്ച് പോലീസുകാരുമുണ്ട്.

 അറസ്റ്റിലായവര്‍

അറസ്റ്റിലായവര്‍

ഇടതുപക്ഷം മുന്നോട്ട് വച്ച ജര്‍മ്മനിയിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരില്‍ പലരും ബര്‍ലിന്‍ ജില്ലകളായ ഫ്രഡറിക്ഷെയ്ന്‍, ക്രൂസ്ബര്‍ഗ്, മിറഅറി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

കുടുംബത്തിന്റെ തണലില്‍ ജീവിക്കുന്നവര്‍

കുടുംബത്തിന്റെ തണലില്‍ ജീവിക്കുന്നവര്‍

അറസ്റ്റിലായവരില്‍ മൂന്നിലൊന്നു പേരും പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാവരും കുടുംബത്തെ ആശ്രയിക്കുന്നവരാണ്.

 പോലീസ് അറസ്റ്റ് ചെയ്തവര്‍

പോലീസ് അറസ്റ്റ് ചെയ്തവര്‍

2003 നും 2013 നും ഇടയില്‍ നടന്ന അന്വേഷണത്തിന്റെ ഭാഗമായി സംശയാസ്പദമായി പിടിച്ച 873 പേരുടെ വിവരങ്ങള്‍ പുറത്തു വിട്ടത് ജര്‍മ്മന്‍ പത്രമായ ബെര്‍ലിന്‍ ന്യൂസ് പേപ്പറാണ്.

 ഇടതുപക്ഷ പ്രവര്‍ത്തകര്‍

ഇടതുപക്ഷ പ്രവര്‍ത്തകര്‍

2009-2013 വര്‍ഷ കാലയളവിലെ പതിനൊന്ന് കൊലപാതക കേസുകളിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബില്‍ഡ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
The data was based off of 873 political activists, who had been investigated by authorities between 2003 and 2013. 84% of those investigated were men, while 73% were between the ages of 18 and 29.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X