Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്‍ഗേറ്റ്സ് ധനികരുടെ പട്ടികയില്‍ നിന്ന് പുറത്തേക്ക്; കാരണം ഇതാണ്‌

വാഷിങ്ടണ്‍: വൈകാതെ താന്‍ ലോക ധനികരുടെ പട്ടികയില്‍ നിന്ന് പുറത്തുപോകുമെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കഴിഞ്ഞദിവസമാണ് ബില്‍ഗേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ബില്‍ഗേറ്റ്‌സ്-മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ഫൗണ്ടേഷന് നല്‍കി വരുന്ന പ്രതിവര്‍ഷ സംഭാവന ഉയര്‍ത്തുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു.

ആറ് ബില്യണ്‍ ഡോളറില്‍ നിന്നും ഒമ്പത് ബില്യണ്‍ ഡോളറാക്കി സംഭാവന ഉയര്‍ത്തുമെന്നാണ് ബില്‍ഗേറ്റ്‌സിന്റെ പ്രഖ്യാപനം. തന്റെയും ഭാര്യയുടേയും ആവശ്യത്തിന് ഉപയോഗിക്കുന്ന പണം ഒഴികെ മറ്റെല്ലാ സമ്പത്തും ഫൗണ്ടേഷനിലേക്ക് മാറ്റും. വൈകാതെ താന്‍ ലോക ധനികരുടെ പട്ടികയില്‍ നിന്ന് പുറത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു.

1

''ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയില്‍ നിന്ന് ഞാന്‍ താഴേക്ക് നീങ്ങും,.ഞാന്‍ ഈ പണം നല്‍കുന്നത് ഒരു ത്യാഗമല്ല. ഞാന്‍ ജോലി ആസ്വദിക്കുന്നു, ജീവിതം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന വിധത്തില്‍ എന്റെ വിഭവങ്ങള്‍ സമൂഹത്തിന് തിരികെ നല്‍കാനുള്ള ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

2


ബില്‍ ഗേറ്റ്‌സ്, ഭാര്യ മെലിന്‍ഡ, സുഹൃത്ത് വാറന്‍ ബഫെറ്റ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ഒരു അമേരിക്കന്‍ സ്വകാര്യ ഫൗണ്ടേഷനാണ് ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍. വാഷിംഗ്ടണിലെ സിയാറ്റില്‍ ആസ്ഥാനമായി 2000-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫൗണ്ടേഷന്‍ 46.8 ബില്യണ്‍ ഡോളര്‍ ആസ്തി കൈവശമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഫൗണ്ടേഷനായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

3


പ്രധാനമായും വൈദ്യരംഗം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസവികസനം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഈ ഫൗണ്ടേഷന്‍ പ്രാഥമികമായി പ്രവര്‍ത്തിക്കുന്നത്.113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ഗേറ്റ്‌സ് ബ്ലുംബെര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പല തവണ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.2014 ല്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെച്ച ബില്‍ഗേറ്റ്സ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.75 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു.

4


വളരെ വ്യത്യസ്തമായൊരു ജീവിതം ആണ് ബില്‍ഗേറ്റ്‌സ് നയിക്കുന്നത്. ബില്‍ഗേറ്റ്‌സ് ഉപയോഗിക്കുന്ന ഫോണായിരുന്നു കഴിഞ്ഞദിവസം വാര്‍ത്തകളില്‍ നിറഞ്ഞത്. ടെക് കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായതു കൊണ്ട് തന്നെ അദ്ദേഹം സ്വന്തം ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ തന്നെയാകും ഉപയോഗിക്കുക എന്നായിരിന്നു പലരും കരുതിയിരുന്നത്. എന്നാല്‍ അടുത്തിടെ, താന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ഫോണ്‍ ഏതെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞിരുന്നു,

5


കഴിഞ്ഞയാഴ്ച നടന്ന Reddit AMA സെഷനില്‍ ആണ് മൈക്രോസോഫ്റ്റിന്റേത് ല്ല, സാംസങ്ങിന്റെ ഫോള്‍ഡ് ചെയ്യാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് താന്‍ ഉപയോഗിക്കുന്നതെന്ന് ബില്‍ ഗേറ്റ്സ് വെളിപ്പെടുത്തിയത്. 2021-ല്‍ കമ്പനി പുറത്തിറക്കിയ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണായ സാംസങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 3 ആണ് ബില്‍ ഗേറ്റ്‌സ് ഉപയോഗിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+