കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിൽ കാബൂളിലെ ഗുരുദ്വാരക്ക് സമീപം സ്ഫോടനം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

  • By Akhil Prakash
Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാന ന ഗരമായ കാബൂളിൽ ഇന്ന് പുലർച്ചെ രണ്ട് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. കാർട്ടെ പർവാൻ ഏരിയയിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. പ്രദേശത്ത് ഒന്നിലധികം വെടിയൊച്ചകളും കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടന സമയത്ത് ഗുരുദ്വാരയിൽ നിരവധി ഭക്തർ ഉണ്ടായിരുന്നു. അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റെന്നോ മരിച്ചെന്നോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. നിരവധി ആളുകൾ മരിച്ചതായി ഭയപ്പെടുന്നുവെന്ന് പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ പറയുന്നു. "കാബൂൾ നഗരത്തിലെ കാർട്ടെ പർവാൻ പ്രദേശത്ത് സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. സംഭവത്തിന്റെ സ്വഭാവവും ആളപായവും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല," അഫ്ഗാനിസ്ഥാന്റെ ടോളോ ന്യൂസ് ഇന്ന് ട്വീറ്റ് ചെയ്തു. "നഗരത്തിലെ ഒരു പവിത്രമായ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കാബൂളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഞങ്ങളെ ഉത്കണ്ഠാകുലരാണ്. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, സംഭവവികാസങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്", ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

 blast-kabul

വിഷയം അന്വേഷിക്കാൻ സുരക്ഷാ സേന സ്ഥലത്തെത്തിയതായി പ്രാദേശിക മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂൺ 11നും കാബൂളിൽ സ്ഫോടനം നടന്നിരുന്നു. കാബൂളിലെ 10-ാം ഡിസ്ട്രിക്റ്റിലെ ബത്ഖാക്ക് സ്‌ക്വയറിലാണ് സ്‌ഫോടനം റിപ്പോർട്ട് ചെയ്തത്. ഈ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മെയ് 25 ന് അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനത്ത് നടന്ന മൂന്ന് സ്ഫോടനങ്ങളിൽ 9 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേ ദിവസം തന്നെ കാബൂൾ സിറ്റിയിലെ ഹസ്രത്ത് സെക്രിയ മസ്ജിദിൽ 30 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഷാലിന്‍ എന്നും സൂപ്പറാണ്; പുതിയ സംവിധായികയാവാൻ ഒരുങ്ങി താരം, ചിത്രങ്ങൾ കാണാം

ബാൽഖിലെയും കാബൂളിലെയും ആക്രമണങ്ങൾക്ക് മറുപടിയായി, താലിബാൻ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎസ് പ്രത്യേക പ്രതിനിധി റിന അമിരി പറഞ്ഞു. രാജ്യത്ത് മനുഷ്യവകാശ നിഷേധങ്ങൾ വർധിച്ചുവരികയാണെന്നും ഇവർ കൂട്ടിച്ചേർത്തു. "മസാറിലെയും കാബൂളിലെയും ഹീനമായ ആക്രമണങ്ങൾ വേണ്ടത്ര കഷ്ടപ്പാടുകൾ അനുഭവിച്ച നിരപരാധികളായ അഫ്ഗാനികൾക്ക് കൂടുതൽ നാശം വരുത്തി." റിന അമിരി ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ നടന്ന ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചിരുന്നു. 2014 മുതൽ അഫ്ഗാനിസ്ഥാനിൽ സജീവമായ ഐഎസിന്റെ ഖൊറാസാൻ ശാഖയിൽ നിന്ന് താലിബാൻ കടുത്ത സുരക്ഷാ ഭീഷണി നേരിട്ടിരുന്നു.

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
Sources said it was not clear how many people were injured or killed in the blast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X