കീഴടങ്ങുമെന്ന് ഉറപ്പായപ്പോള്‍ ബോകോ ഹരാം തീവ്രവാദികള്‍ ഭാര്യമാരെ കൊന്നൊടുക്കി
മൈദുഗുരി: ബോകോ ഹരാം തീവ്രവാദികള്‍ തങ്ങളുടെ ഭാര്യമാരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി റിപ്പോര്‍ട്ട് . നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ട് വന്ന് ഭാര്യമാരാക്കിയ സ്ത്രീകളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കുന്നത് . സൈനിക അധിനിവേശത്തെത്തുടര്‍ന്നാണ് കൂട്ടക്കൊല . ഭാര്യമാരെ സൈന്യം സ്വന്തമാക്കുമെന്നും അവിശ്വാസികളെ വിവാഹം കഴിയ്ക്കേണ്ടിവരുമെന്നും പറഞ്ഞാണ് തീവ്രവാദികള്‍ ഭാര്യമാരെ കൂട്ടക്കൊല ചെയ്യുന്നത് .
ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഒരു യുവതിയാണ് ഇക്കാര്യം പറഞ്ഞത് . ബോകോ ഹരാമിന്റെ വടക്ക് കിഴക്കന്‍ ശക്തി കേന്ദ്രങ്ങളില്‍ പലതും സൈന്യം പിടിച്ചെടുത്തു. ബാമയില്‍ അതിരൂക്ഷമായ പോരാട്ടമാണ് നടക്കുന്നത് .

സൈന്യവുമായി നടക്കുന്ന ഏറ്റവുമുട്ടലില്‍ ഭാര്യമാര്‍ ബന്ദികളാക്കപ്പെടുമെന്നും സൈനികര്‍ അവരെ വിവാഹം കഴിയ്ക്കുമെന്നുമാണ് തീവ്രവാദികളുടെ വാദം. ഇത്തരത്തില്‍ അവിശ്വാസികളേയും വിവാഹം കഴിയ്ക്കേണ്ടി വരുമെന്ന് തീവ്രവാദികള്‍ പറയുന്നു . തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട ഷരീഫത്തു ബകൂര എന്ന 39കാരിയാണ് ഇക്കാര്യം പറഞ്ഞത് . ഗര്‍ഭിണിയായതിനാല്‍ മാത്രമാണ് കൊല്ലപ്പെടാതെ ബകൂര രക്ഷപ്പെട്ടത് . നൈജീരിയയില്‍ ബോകോ ഹരാമിന് തിരിച്ചടി നേരിടുകയാണ് .
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications