കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കില്‍ 10 വയസ്സുകാരന്‍ കൊല്ലപ്പെട്ടു, സുരക്ഷാ വീഴ്ചയോ?

  • By Neethu
Google Oneindia Malayalam News

കന്‍സാസ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടര്‍ തീം പാര്‍ക്കിലെ അപകടത്തില്‍ 10 വയസ്സുകാരന്‍ കൊല്ലുപ്പെട്ടു. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ പാര്‍ക്കിലാണ് അപകടം സംഭവിച്ചത്.

പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായ 'വെറക്ടില്‍' നിന്നാണ് കുട്ടി വീണത്. പാര്‍ക്കില്‍ ഏറ്റവും അപകടം നിറഞ്ഞതും കൂടുതല്‍ പണം ഈടാക്കുന്നതും വെറക്ടില്‍ നിന്നാണ്. അപകടത്തെക്കുറിച്ച് പാര്‍ക്കിലെ അധികൃതര്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും താഴേക്ക് വീഴുന്ന യുവാവ്, വീഡിയോ കാണൂ... അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും താഴേക്ക് വീഴുന്ന യുവാവ്, വീഡിയോ കാണൂ...

suicide

സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നും മരണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും അറിയിച്ചു. അപകടത്തെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. പാര്‍ക്കില്‍ വെച്ച് എങ്ങനെയാണ് കുട്ടി മരണപ്പെട്ടത് എന്നും വ്യക്തമല്ല.

കിഷ്‌കിന്ദ വാട്ടര്‍ തീം പാര്‍ക്കില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്കിഷ്‌കിന്ദ വാട്ടര്‍ തീം പാര്‍ക്കില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്

കുട്ടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. പാര്‍ക്കുകളില്‍ അപകടമരണങ്ങള്‍ സംഭവിക്കുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. മെയ് മാസത്തില്‍ ചെന്നൈയിലെ വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഫെബ്രുവരി മാസത്തില്‍ ചൈനയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈയ്ഡില്‍ നിന്നും യുവാവ് താഴേക്ക് വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

English summary
A 10-year-old boy was killed Sunday in an accident at Schlitterbahn Water Park in Kansas City
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X