കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിത ബന്ധം; ബ്രിട്ടീഷ് വനിതാ നാവിക ഓഫീസര്‍ക്കെതിരെ നടപടി

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് നാവികസേനയുടെ അഞ്ഞൂറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ ക്യാപ്റ്റനായി ചുമതലയേറ്റ ഉദ്യോഗസ്ഥയ്‌ക്കെതിരെ അവിഹിത ബന്ധ ആരോപണം. എച്ച്എംഎസ് പോര്‍ട്ട്‌ലാന്‍ഡ് എന്ന യുദ്ധക്കപ്പലിന്റെ ക്യാപ്റ്റനായ കമാന്‍ഡര്‍ സാറാ വെസ്റ്റിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നാല്‍പ്പത്തിരണ്ടുകാരിയായ സാറ നാവികസേനാ ഹെലികോപ്ടറായിരുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു.

സാറയും കപ്പലിലെ തേര്‍ഡ് ഇന്‍ കമാന്‍ഡറായ ലഫ്.റിച്ചാര്‍ഡും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിരുന്നതായി നാവിക ആസ്ഥാനത്ത് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സാറയേയും റിച്ചാര്‍ഡിനേയും കപ്പലില്‍ നിന്നും തിരിച്ചുവിളിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണ റിപ്പോര്‍ട്ടിനുശേഷം ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നാണ് വിവരം.

sarah-west

രണ്ടു വര്‍ഷം മുന്‍പാണ് സാറയെ സൈനിക കപ്പലായ എച്ച്എംഎസ് പോര്‍ട്ട്‌ലാന്‍ഡില്‍ ക്യാപ്റ്റനായി നിയമിച്ചത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന നിലയില്‍ സാറയുടെ നിയമനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മയക്കുമരുന്നു കടത്ത് തടയിടാനായി കരീബിയന്‍ കടലില്‍ നിലയുറപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ യുദ്ധക്കപ്പല്‍.

ആരോപണ വിധേയനായ റിച്ചാര്‍ഡ് ഒരു വര്‍ഷം മുന്‍പാണ് വിവാഹിതനായത്. ഈ ബന്ധം നിലനില്‍ക്കെയാണ് സാറയുമായി അവിഹിതമായി ഇടപെട്ടതെന്ന് നേവി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുവര്‍ക്കുമെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നേവി മേഖലയിലെ വനിതാ ഓഫീസര്‍മാരുടെ സേവനം കര്‍ശനമായി നിരീക്ഷിക്കുകയാണെന്ന് ഉയര്‍ന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
British navy Commander Sarah West sexual relationship with Lieutenant Commander Richard Gray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X