Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് ചെയ്യുന്നത് മാനക്കേട്, 20 കാരന്‍ അധ്യാപികയായ സഹോദരിയെ വെടിവച്ച് കൊന്നു

ഇസ്ലാമാബാദ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് അധ്യാപികയായ സഹോദരിയെ 20കാരന്‍ വെടിവച്ച് കൊന്നു. പാകിസ്താനിലെ തക്ഷശിലയിലാണ് സംഭവം . 32കാരിയായ അസിഫ നൊറീന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

പാകിസ്താനിലെ പല പ്രദേശങ്ങളിലും സ്ത്രീകള്‍ക്ക് വോട്ട് ചെയ്യുന്നതിന് ഇപ്പോഴും വിലക്കുണ്ട്. നിയമപരമല്ലെങ്കിലും പല ഗോത്രങ്ങളും സ്ത്രീകളെ വോട്ട് ചെയ്യാന്‍ അനുവദിയ്ക്കാറില്ല . ജനാധിപത്യ പ്രക്രിയയില്‍ സ്ത്രീകള്‍ പങ്കാളികളാകുന്നത് കുടുംബത്തിന് അപമാനമായിട്ടാണ് പുരുഷന്‍മാര്‍ കരുതുന്നത് .

വോട്ട് രേഖപ്പെടുത്തരുതെന്ന് ദാനിഷ് അലി തന്റെ സഹോദരിയോട് പറഞ്ഞിരുന്നു . പക്ഷേ അസിഫ വോട്ട് ചെയ്തു. തുടര്‍ന്നാണ് ദാനിഷ് സഹോദരിയെ വെടിവച്ച് കൊലപ്പെടുത്തിയത് . വീടിനുള്ളില്‍ വച്ചാണ് അസുഫ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനെതിരെ അസിഫയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട് .

Crime

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ദാനിഷിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ വിലക്കുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ രാജ്യത്ത് അപൂര്‍വ്വമാണത്രേ .ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് നൂറുകണക്കിന് സ്ത്രീകളാണ് പാകിസ്താനില്‍ പ്രതിവര്‍ഷം കൊല്ലപ്പെടുന്നത്. ഒട്ടേറെ അഭിമാനക്കൊലകളും രാജ്യത്ത് നടക്കുന്നുണ്ട്‌ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+