Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- തത്സമയ വാര്‍ത്താ വായനക്കിടെ പ്രാണിയെ വിഴുങ്ങി, വാർത്താ അവതാരക ചെയ്തത്..

ഒട്ടാവോ: വാര്‍ത്ത അവതരണം ഒട്ടും എളുപ്പമുള്ള ജോലിയല്ല, പ്രത്യേകിച്ച് തത്സമയ വാര്‍ത്ത അവതരണം. ഓണ്‍ എയറില്‍ എന്തൊക്കെ സംഭവിച്ചാലും ശ്രദ്ധ കൈവിടാതെ തന്റെ മുന്നിലിരിക്കുന്ന വാര്‍ത്ത അവതരിപ്പിക്കുക എന്നതാണ് അവതാരകരായ മാധ്യമപ്രവര്‍ത്തകരുടെ ജോലി. അത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്.

സ്വന്തം ഭര്‍ത്താവിന്റെ അപകട വാര്‍ത്ത വായിക്കേണ്ട മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു. കേരളത്തിലാണെങ്കില്‍ തനിക്ക് അവാര്‍ഡ് ലഭിച്ച വാര്‍ത്ത അവതരിപ്പിച്ച മാതൃഭൂമി ന്യൂസിലുണ്ടായിരുന്ന ശ്രീജ ശ്യാമിന്റെ വീഡിയോയും വൈറലായിരുന്നു. എന്നാല്‍ ലൈവ് വാര്‍ത്തക്കിടെ പ്രാണിയെ വിഴുങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ എന്നാലോചിച്ചിട്ടുണ്ടോ?

DS

അത്തരമൊരു അവസ്ഥയാണ് കനേഡിയന്‍ ജേര്‍ണലിസ്റ്റായ ഫറാ നാസറിന് നേരിടേണ്ടി വന്നത്. എന്നാല്‍ അവിശ്വസനീയമായ സാഹചര്യത്തില്‍ ഫറ നാസര്‍ കാണിച്ച സംയമനം സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടുകയാണ്. ഗ്ലോബല്‍ ന്യൂസ് അവതാരകയായ ഫറ നാസര്‍ പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു അബദ്ധത്തില്‍ ഈച്ചയെ വിഴുങ്ങിയത്.

ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

''ഇതുപോലൊരു മണ്‍സൂണ്‍ പാകിസ്ഥാന്‍ ഇതുവരെ കണ്ടിട്ടില്ല. എട്ട് ആഴ്ച നീണ്ടുനില്‍ക്കാതെ പെയ്യുന്ന പേമാരി മൂലം ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു,'' എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അബദ്ധത്തില്‍ ഫറ നാസര്‍ ഈച്ചയെ വിഴുങ്ങിയത്. എന്നാല്‍ ഒരു നിമിഷം നിര്‍ത്തിയതിന് ശേഷം ഫറ നാസര്‍ വീണ്ടും വാര്‍ത്ത വായന തുടരുകയായിരുന്നു.

ബാറ്റിംഗ് മാത്രമല്ലടോ.. ബൗളിംഗിലുമുണ്ടെടോ പിടി..; ബൗളിംഗില്‍ സച്ചിന്റെ അപൂര്‍വ റെക്കോഡുകള്‍

സംഭവത്തിന്റെ വീഡിയോ പിന്നീട് ഫറ നാസര്‍ തന്നെ ട്വിറ്ററില്‍ പങ്കുവെച്ചു. ഓഗസ്റ്റ് 30-ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.06 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി പേര്‍ ഫറ നാസറിന്റെ വര്‍ക്ക് സ്പിരിറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഈച്ച എങ്ങനെ ഉണ്ടായിരുന്നു എന്ന രസകരമായ ചോദ്യവും ചിലര്‍ ചോദിക്കുന്നുണ്ട്.

ടൊറൊന്റോയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണ് ഫറ നാസര്‍. പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് നമ്മളെല്ലാം ചിരിക്കേണ്ടതുണ്ട്. അതിനാലാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നത് എന്ന് പറഞ്ഞാണ് ഫറ നാസര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്നത്തെ പ്രധാനപ്പെട്ട സംഭവം ലോകത്തെ അറിയിക്കുന്നതിനിടേയാണ് ഈ പ്രാണി എത്തിയത് എന്നും ഫറ കൂട്ടിച്ചേര്‍ത്തു.

നിരവധി പേരാണ് ഫറയുടെ വീഡിയോ കാണുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തത്. ഇങ്ങനെയൊരു സാഹചര്യത്തിലും ജോലി പൂര്‍ത്തിയാക്കിയ ഫറ നാസറിനെ പലരും അഭിനന്ദിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+