പാകിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 25 മരണം! ആക്രമണം നടത്തിയത് താലിബാന്‍
ഇമാംബര്‍ഗിന്റെ പ്രധാന കവാടത്തിനു മുന്നില്‍ വച്ച് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പാകിസ്ഥാന് താലിബാനുമായി ആഭിമുഖ്യമുള്ള ജമാത്ത്- ഉല്‍- അഹ്‌റാര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. അറുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഗോത്ര മേഖലയിലെ ഷിയ ഇമാംബര്‍ഗിന് മുന്നിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനം ഉണ്ടായത്.
ഇമാംബര്‍ഗിന്റെ പ്രധാന കവാടത്തിനു മുന്നില്‍ വച്ച് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പാകിസ്ഥാന് താലിബാനുമായി ആഭിമുഖ്യമുള്ള ജമാത്ത്- ഉല്‍- അഹ്‌റാര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സ്‌ഫോടനം നടക്കുമ്പോള്‍ പച്ചക്കറിയും പഴങ്ങളും വാങ്ങുന്നതിനായി നിരവധി പേരാണ് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്.

പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഗുരുതരാവസ്ഥയിലുള്ള 27 പേരെ വ്യോമ മാര്‍ഗം പെഷവാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങളും നശിച്ചിട്ടുണ്ട്.
ഇമാംബര്‍ഗില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെ ഒരാള്‍ ഇമാംബര്‍ഗിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നുവെന്നും ഉടന്‍തന്നെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ദി എക്പ്രസ് ട്രിബ്യൂണ്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ ആക്രമണത്തെ അപലപിച്ചു.












Click it and Unblock the Notifications