• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎസ് ക്യാപ്പിറ്റൽ മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആക്രമണം; 2 മരണം, മന്ദിരം അടച്ചു

വാഷിങ്ടണ്‍: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അമേരിക്കന്‍ പാര്‍ലമെന്‍റ് ആസ്ഥാനമായ ക്യാപ്പിറ്റല്‍ മന്ദിരം താല്‍ക്കാലികമായി അടച്ചു. ക്യാപ്പിലറ്റിന് സമീപത്തെ സുരക്ഷാ ബാരിക്കേഡിലേക്ക് ഒരാള്‍ അതിവേഗത്തില്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് അന്തര്‍ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ പാര്‍ലമെന്‍റ് ആസ്ഥാനം അടയ്ക്കുകയായിരുന്നു. ആക്രമിയെ തടയാനുള്ള ശ്രമത്തിനിടെ ക്യാപ്പില്‍ മന്ദിരത്തിന്‍റെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പൊലിസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്ന് യുഎസ് കാപ്പിറ്റല്‍ പോലീസ് ചീഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചരണവുമായി വൈപ്പിനിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ചിത്രങ്ങള്‍ കാണാം

കാറ് സുരക്ഷ ബാരിക്കേഡിലേക്ക് ഇടിച്ച് കയറ്റിയതിന് പിന്നാലെ പുറത്തറിങ്ങിയ ആക്രമി കത്തി പുറത്തെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീശിയെന്നാണ് സോഴ്സുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ ആക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

പരിക്കേറ്റ ഉദ്യോഗസ്ഥരേയും ആക്രമിയേയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആംബുലന്‍സിലേക്ക് മാറ്റുന്നതിന്‍റെയും സുരക്ഷാ വലയത്തില്‍ ഇടിച്ച് തകര്‍ന്ന് കിടക്കുന്ന നീല നിറത്തിലുള്ള സെഡാന്‍ കാറിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം കാറ്‍ ഡ്രൈവറേക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

അതേസമയം, ഇന്നത്തെ ആക്രമണത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീകരണ ആക്രമണവുമായി ബന്ധമുള്ളതായി തോന്നുന്നില്ലെന്നാണ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ആക്ടിംഗ് ചീഫ് റോബർട്ട് കോണ്ടി അഭിപ്രായപ്പെട്ടത്. കൊല്ലപ്പെട്ട സുരക്ഷാ ഭടനോടുള്ള ആദരസൂചകമായി യുഎസ് പാര്‍ലമെന്‍റ് ആസ്ഥാനത്തെ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടാന്‍ സ്പീക്കര്‍ നാന്‍സി പലോസി ഉത്തരവിട്ടു.

സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ക്യാപിറ്റോള്‍ പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചു. യുഎസ് ക്യാപിറ്റൽ പോലീസിന് കൂടുതല്‍ പിന്തുണ നല്‍കുന്നതിനായി ഡിസി നാഷണൽ ഗാർഡ് നാഷണൽ ഗാർഡ് അംഗങ്ങൾ അടങ്ങുന്ന റാപ്പിഡ് ആക്ഷന്‍ സേനയെ ക്യാപിറ്റൽ സമുച്ചയത്തിലേക്ക് വിന്യസിച്ചുവെന്ന് നാഷണൽ ഗാർഡ് വക്താവ് വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ജനുവരി ആറിന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുകൂലികൾ ക്യാപിറ്റലില്‍ അതിക്രമിച്ച കയറിയുന്നു. ഇതിന് ശേഷം അതീവ ജാഗ്രതയിരുന്നു പാര്‍ലമെന്‍റ് മന്ദിരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

cmsvideo
  US President Joe Biden excludes Democrats with RSS-BJP links

  കൊട്ടികലാശത്തിന് വിലക്ക്: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  English summary
  Car rammed into US Capitol: Drover dies, Capitol on lockdown due to security threat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X