Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഹിംഗ്യന്‍ വംശഹത്യ: സൂചിക്കെതിരേ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് ഓസ്‌ട്രേലിയൻ അഭിഭാഷകര്‍

സിഡ്‌നി: മ്യാന്‍മര്‍ ഭരണാധികാരി ആംഗ് സാന്‍ സൂചിയെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ആസ്‌ത്രേലിയയിലെ ഒരു കൂട്ടം മനുഷ്യാവകാശ അഭിഭാഷകര്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത്. മ്യാന്‍മറിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്‍മൂലനം ചെയ്യാനായി വംശഹത്യ നടത്തിയെന്ന കുറ്റത്തിനാണ് ആസ്‌ത്രേലിയന്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്. ജനങ്ങളെ നിര്‍ബന്ധപൂര്‍വം നാട്ടില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം നല്‍കിയെന്നു കാണിച്ചാണ് വിക്‌ടോറിയ മജിസ്‌ത്രേറ്റ് കോടതിയില്‍ അഭിഭാഷകര്‍ കേസ് നല്‍കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ആലിസണ്‍ ബാറ്റിസണ്‍ പറഞ്ഞു.

അഫ്രിന്‍ നഗരം തുര്‍ക്കി സൈന്യം പിടിച്ചു
ആസിയാന്‍ ഉച്ചകോടിക്കായി സൂചി ആസ്‌ത്രേലിയയില്‍ എത്തിയ വേളയിലാണ് ഇവര്‍ക്കെതിരേ കോടതിയെ സമീപിച്ചിരിക്കുന്നത്. റോഹിംഗ്യന്‍ ജനതയ്‌ക്കെതിരേ വ്യവസ്ഥാപിതവും വ്യാപകവും മനപ്പൂര്‍വവുമായ അതിക്രമങ്ങള്‍ക്കാണ് നടന്നതെന്ന് ഹരജിക്കാര്‍ കുറ്റപ്പെടുത്തി. ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സൂചിയുടെ ഭാഗത്തുനിന്ന് ഒരു ശ്രമവുമുണ്ടായില്ല.

 angsan

സംഭവത്തെ കുറിച്ച് നീതിപൂര്‍വകമായ അന്വേഷണം നടത്താനുള്ള സന്നദ്ധതയും അവര്‍ പ്രകടിപ്പിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. അഞ്ച് അഭിഭാഷകര്‍ ചേര്‍ന്നാണ് സൂചിക്കെതിരേ ഹരജി ഫയല്‍ ചെയ്തത്. അതേസമയം, അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം മറ്റു രാഷ്ട്രത്തലവന്‍മാര്‍ക്ക് ആസ്‌ത്രേലിയയില്‍ നിയമനടപടിയില്‍ നിന്നുള്ള പരിരക്ഷയുണ്ടെന്നും അതിനാല്‍ ഹരജി നിലനില്‍ക്കുന്നുവെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

എന്നാല്‍ സൂചി മ്യാന്‍മറിന്റെ ഔദ്യോഗിക രാഷ്ട്രത്തലവനല്ലെന്നും അതിനാല്‍ പരിരക്ഷ ലഭിക്കില്ലെന്നുമാണ് അഭിഭാഷകരുടെ വാദം. വിദേശകാര്യമന്ത്രി എന്ന നിലയ്ക്കുള്ള സൂചിയുടെ നടപടികളുമയാി ബന്ധപ്പെട്ടതല്ല തങ്ങളുടെ ഹരജിയെന്നും അതിനാല്‍ പ്രോട്ടോകോള്‍ പ്രശ്‌നം വരുന്നില്ലെന്നും അവര്‍ വാദിച്ചു. ആസ്‌ത്രേലിയയിലെ റോഹിംഗ്യന്‍ സമൂഹത്തിനു വേണ്ടിയാണ് അഭിഭാഷകര്‍ ഹരജി നല്‍കിയത്. ഇവിടെ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കായി ഞായറാഴ്ച സൂചി ആസ്‌ത്രേലിയയിലെത്തിയിരുന്നു. റോഹിംഗ്യകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സിഡ്‌നിയില്‍ വന്‍ പ്രകടനം നടന്നിരുന്നു. അതേസമയം, റോഹിംഗ്യന്‍ പ്രശ്‌നം സൂചിയുമായുള്ള ചര്‍ച്ചയില്‍ താന്‍ ഉന്നയിക്കുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+