ബലാത്സംഗക്കേസ് കുറ്റവാളിക്കൊപ്പം വനിതാ ജയില്‍ ഉദ്യോഗസ്ഥ ഒളിച്ചോടി
സൂറിച്ച്: ബലാത്സംഗക്കേസില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന കുറ്റവാളിക്കൊപ്പം വനിതാ ജയില്‍ ഉദ്യോഗസ്ഥ ഒളിച്ചോടി. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. സിറിയന്‍ വംശജനായ ഹസ്സന്‍ കിക്കോയും ആന്‍ജലയുമാണ് നാടുവിട്ടത്. ഇവര്‍ക്കായി പോലീസ് കനത്ത തിരച്ചില്‍ നടത്തുകയാണ്.
പതിനഞ്ചുവയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് തടവുശിക്ഷ അനുഭവിക്കുകയായിരുന്നു ഹസ്സന്‍. ഇതിനിടെ, ജയിലില്‍ വനിതാ ഗാര്‍ഡ് ആയി ജോലി നോക്കുന്ന ആന്‍ജലയുമായി കൂടുതല്‍ അടുക്കുകയും മുസ്ലീം ആകാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇവരുടെ അടുപ്പം പ്രണയമായതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.

സംഭവദിവസം ആന്‍ജലുയും സഹപ്രവര്‍ത്തകനുമായിരുന്നു ജയിലില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നയാള്‍ വിശ്രമിക്കാനായി പോയപ്പോള്‍ ആന്‍ജല ഇലട്രോണിക് കീ ഉപയോഗിച്ച് ഹസ്സനെ രക്ഷിക്കുകയും ഇരുവരും നാടുവിടുകയുമായിരുന്നു. ഇവര്‍ സിറിയയിലേക്ക് രക്ഷപ്പെട്ടതായി സംശയിക്കുന്നെന്ന് ആന്‍ജലയുടെ ഭര്‍ത്താവ് പറഞ്ഞു.
സിറിയയുമായുള്ള പരിപാടികള്‍ ഭാര്യ ടെലിവിഷനില്‍ കാണുക പതിവായിരുന്നു. താന്‍ ഏറെ അവരെ സ്‌നേഹിച്ചിരുന്നെങ്കിലും അടുത്തിടെ വേര്‍പിരിയണമെന്ന് ഭാര്യ പറഞ്ഞിരുന്നായും ആന്‍ജലയുടെ ഭര്‍ത്താവ് പറഞ്ഞു. സിറയയിലേക്ക് രക്ഷപ്പെട്ട ഇവര്‍ ഐസിസില്‍ ചേരാന്‍ പരിപാടിയിട്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.












Click it and Unblock the Notifications