കിംജോങ് നാമിനെ കൊന്നത് വിഷപ്പേന കുടഞ്ഞ്, ചാരസുന്ദരി മുഖംപൊത്തി... 'ലോല്‍' ടീഷര്‍ട്ടുകാരി സിസിടിവിയിൽ

Subscribe to Oneindia Malayalam

കോലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് നാം കൊല്ലപ്പെട്ടത് സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ പുറത്ത്. കോലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് വിഷപ്പേന കുടഞ്ഞാണ് നാമിനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം.

സഹോദരനെ കിം ജോങ് ഉന്‍ കൊന്നു; ചാരസുന്ദരികള്‍ വിമാനത്താവളത്തില്‍ ചെയ്ത 'കോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍'

കൊലപാതകം നടത്തിയ ചാര സുന്ദരിമാര്‍ രക്ഷപ്പെട്ടെങ്കിലും ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. യുവതികളില്‍ ഒരാള്‍ പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്.

കിം ജോങ് നാമിനെ വധിച്ചതിന് പിന്നില്‍ സഹോദരന്‍ കിം ജോങ് ഉന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ യുവതി പറയുന്നതെന്ത്?

രണ്ട് യുവതികള്‍ ചേര്‍ന്ന്

രണ്ട് യുവതികള്‍ ചേര്‍ന്നാണ് കിം ജോങ് നാമിനെ കോലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് കൊലപ്പെടുത്തിയത്. അതിന് ശേഷം രണ്ട് പേരും ഒരു ടാക്‌സിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

 വിഷപ്പേന കുടഞ്ഞു

രണ്ട് സ്ത്രീകളില്‍ ഒരാള്‍ കൈവശം ഉണ്ടായിരുന്ന വിഷം നിറച്ച് പേന നാമിന് നേര്‍ക്ക് കുടഞ്ഞു. രണ്ടാമത്തെ സ്ത്രീ ഒരു തൂവാലകൊണ്ട് നാമിന്റെ മുഖത്ത് അമര്‍ത്തി. ഇത്തരത്തിലായിരുന്നു കൊലപാതകം.

ഹെല്‍പ് ഡെസ്‌കിലെത്തി സഹായം ചോദിച്ചു

കൃത്യം നിര്‍വ്വഹിച്ച ഉടന്‍ രണ്ട് സ്ത്രീകളും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട നാം ഹെല്‍പ് ഡെസ്‌കിനെ സമീപിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലോല്‍' ടീ ഷര്‍ട്ട് ധരിച്ച യുവതി

'ലോല്‍' എന്ന് ആലേഖനം ചെയ്ത ടീഷര്‍ട്ട് ധരിച്ച യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. പിടിയിലായത് ഈ യുവതി തന്നെ ആണോ എന്നും വ്യക്തമല്ല.

മ്യാന്‍മര്‍ സ്വദേശിനി

മ്യാന്‍മര്‍ സ്വദേശിനിയായ യുവതിയാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ബെര്‍നാമ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിയറ്റ്‌നാം സ്വദേശിനിയായ മറ്റൊരു യുവതി കൂടി അറസ്റ്റിലായതായി റിപ്പോര്‍ട്ടുകളുണ്ട്.

ഡ്രൈവറും പിടിയില്‍

കൊലപാതകം നടത്തിയതിന് ശേഷം യുവതികള്‍ രക്ഷപ്പെട്ട ടാക്‌സിയുടെ ഡ്രൈവറേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ആക്രമണം നടത്തിയ രണ്ട് ചാര വനിതകളേയും മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയയിലെ എബിസി ന്യൂസ് ബ്യൂറോ മേധാവിയാണ് ഇത്തരം ഒരു വാര്‍ത്ത ട്വീറ്റ് ചെയ്തത്.

മക്കാവോയിലേക്ക് പോകാനിരിക്കേ

ചൂതാട്ട കേന്ദ്രമായ മക്കാവോയിലും മലേഷ്യയിലും ആയാണ് കിം ജോങ് നാം കഴിഞ്ഞിരുന്നത്. മക്കാവോയിലേക്ക് പോകാന്‍ വേണ്ടിയാണ് കോലാലംപൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. അവിടെ വച്ചാണ് 45 കാരനായ നാം കൊലചെയ്യപ്പെട്ടത്.

പിന്നില്‍ കിം ജോങ് ഉന്‍ തന്നെയെന്ന്

കിം ജോങ് നാമിന്റെ കൊലപാതകത്തിന് പിന്നില്‍ കിം ജോങ് ഉന്‍ തന്നെയാണ് എന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ ശക്തരായ എതിരാളിയാണ് ഉത്തര കൊറിയത്.

അധികാരത്തിലെത്താതെ പോയ പ്ലേബോയ്

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഇല്ലിന്റെ മൂത്ത പുത്രനാണ് കിം ജോങ് നാം. ഇപ്പോഴത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍. 'പ്ലേബോയ്' ജീവിതം ആഘോഷിച്ചിരുന്ന നാമിന് നേര്‍ക്ക് ഇതിന് മുമ്പും വധശ്രമം ഉണ്ടായിട്ടുണ്ട്.

English summary
Chilling CCTV shows ‘female spy’ sent by Kim Jong Un to assassinate playboy half-brother ‘with poison pen’ at Kuala Lumpur Airport. A woman has been arrested in connection with the death, according to cops.
Please Wait while comments are loading...