കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ഘട്ടത്തില്‍ അമേരിക്കയില്‍ സംഭവിക്കുക മറ്റൊന്ന്!..ഭീകാരാവസ്ഥ, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ രണ്ടാം ഘട്ടം ഭീകരമാവാന്‍ സാധ്യതയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡ് പറഞ്ഞു. രാജ്യത്ത് എല്ലാ വര്‍ഷവും എത്തുന്ന ഫ്‌ളൂ സീസണ് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊറോണയും ഫ്‌ളൂവും നേരിടാനുള്ള ആരോഗ്യ സംവിധാനം അമേരിക്കയ്ക്കുണ്ടോ എന്ന കാര്യം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഷിംഗടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

trump

എല്ലാ വര്‍ഷവും പൊട്ടിപ്പുറപ്പെടുന്ന ഫ്‌ളൂ ബാധിച്ച് ഏകദേശം 50000 പേരാണ് അമേരിക്കയില്‍ മരിക്കുക. കൊറോണയെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച നിയന്ത്രണം പിന്‍വലിക്കുന്നതിന് മുമ്പ് ടെസ്റ്റിംഗ് സാധാരണ ജനങ്ങള്‍ക്കും ലഭ്യമാക്കണം. വൈറസ് ബാധയുള്ളവരെ കണ്ടെത്തി എത്രയും പെട്ടെന്ന് ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സംവിധാനം നിലനിര്‍ത്തണം. നിയന്ത്രങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന ജോലി സ്ഥലങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സംവിധാനം ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യമേഖലയിലും അത്യാവശ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അതേസമയം, കൊറോണ വൈറസിനെതിരെ നല്‍കിയിരുന്ന ഹൈഡ്രോക്സിക്ളോറോക്വീന്‍ അമേരിക്കയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികള്‍ മരിക്കാനുള്ള സാധ്യത ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍ കൂടുതലാണെന്ന് യുഎസ് വെറ്ററന്‍സ് ആശുപത്രികള്‍ പറയുന്നു. കോവിഡിനെതിരെ ഈ മരുന്ന് ഗുണം ചെയ്യില്ലെന്നാണ് യുഎസ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇവരുടെ നിരീക്ഷണത്തില്‍ അപകടസാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഭീഷണിയുടെ സ്വരത്തിലാണ് ഈ മരുന്ന് ട്രംപ് വാങ്ങിയത്.

കൊറോണവൈറസിനെതിരെ നിലവില്‍ വാക്സിന്‍ ഒന്നുമില്ല. അതുകൊണ്ട് അപകടകാരിയാണ്. എന്നാല്‍ മലേറിയ മരുന്ന് നല്‍കുന്നതിലൂടെ മരണസാധ്യത ഇരട്ടിയായി വര്‍ധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശ്വാസ തടസ്സമുള്ളവര്‍ക്ക് ഈ മരുന്ന് നല്‍കുന്നതിലൂടെ ഒരു മാറ്റവും ഉണ്ടാവുന്നില്ല. മരുന്ന് ഉപയോഗിച്ചവരില്‍ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി 13 ശതമാനാണ്. എന്നാല്‍ വെറും ഐസിയുവില്‍ മാത്രം പ്രവേശിച്ചവരും മരുന്ന് ഉപയോഗിക്കാത്തവരിലും ഇത് 14 ശതമാനം മാത്രമാണ്. അതുകൊണ്ട് മാറ്റങ്ങളൊന്നും പ്രകടമല്ല. മലേറിയ മരുന്നിന് വില കുറവായത് കൊണ്ടാണ് ഇത് യുഎസ്സില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

Recommended Video

cmsvideo
Protest in america against lockdown | Oneindia Malayalam

ഇതിനിടെ, ലോകത്തെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. പുറത്തുവന്ന ഏറ്റവും പുതിയ കണക്ക് പ്രകാരം 177822 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 2566920 പേര്‍ക്ക് രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെങ്കിലും ഇന്ന് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം എട്ട്് ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ അമേരിക്കയില്‍ 819175 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 45343 പേര്‍ മരിച്ചപ്പോള്‍ 82973 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

English summary
CDC Director Says The Second Phase Of The Coronavirus Could Be Terrifying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X