പാക് തിരഞ്ഞെടുപ്പില്‍ കൃത്രിമം... വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി, സൈന്യം തന്നെ, ഇമ്രാന് ഖാന് വേണ്ടി
ഇസ്ലാമാബാദ്: പാകിസ്താന് തിരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ പാര്‍ട്ടി വിജയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വൃത്തിക്കെട്ട തിരഞ്ഞെടുപ്പാണ് ഇതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഒട്ടും സുതാര്യതയില്ലാത്ത തിരഞ്ഞെടുപ്പാണെന്നാണ് അവരുടെ ആരോപണം. സൈന്യം ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിച്ചു, ചിലരെ തടഞ്ഞു തുടങ്ങിയ ആരോപണങ്ങളും ഉണ്ട്. തിരഞ്ഞെടുപ്പ് ഫലം പെരുപ്പിച്ച് കാട്ടിയെന്നതിന് തെളിവുണ്ടെന്നും ഇവര്‍ പറയുന്നു. പാകിസ്താന് മുസ്ലീം ലീഗിനെ പരാജയപ്പെടുത്താന്‍ കനത്ത ഇടപെടല്‍ വരെ സൈന്യം നടത്തിയിട്ടുണ്ട്.

മാധ്യമങ്ങള്‍ക്ക് ഇത് അറിയാമെങ്കിലും ഭയന്നിട്ട് പുറത്തുപറയാനാവാത്ത അവസ്ഥയാണ്. അത്രയധികം ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് തിരഞ്ഞെടുപ്പില്‍ നടന്നത്. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ വരെ ഭയപ്പെടുത്തി പിന്മാറ്റിച്ചിട്ടുണ്ട്. ഐഎസ്ഐയ്ക്കും ഇതില്‍ പങ്കുണ്ട്. പാകിസ്താന് മുസ്ലീം ലീഗ് അധികാരത്തില്‍ വരുന്നത് ഒഴിവാക്കുന്നതിനാണ് വോട്ട് പെരുപ്പിച്ച് കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പിഎംഎല്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തെളിവുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന് പറയുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ സുതാര്യമായ തിരഞ്ഞെടുപ്പ് ഉണ്ടാവൂ എന്നും കമ്മീഷന് പറയുന്നു.
ഇമ്രാന് ഖാന് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നതെന്ന് ഇവര്‍ പറയുന്നു. അതേസമയം ആര് ജയിച്ചാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് പ്രതിരോധ വിഭാഗം അനലിസ്റ്റ്അയേഷ സിദ്ദിഖ പറഞ്ഞു. അതേസമയം സൈന്യത്തിന് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് നവാസ് ഷെരീഫിനോട് ഇത്രയധികമുള്ള ദേഷ്യത്തിന് കാരണം. ആര് ജയിച്ചാലും ഷെരീഫിന്റെ പാര്‍ട്ടി ജയിക്കരുത് എന്ന ദൃഢനിശ്ചയത്തിലായിരുന്നു സൈന്യം.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications