ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടന്റെ പുതിയ രാജാവ്, കാമില രാജ്ഞി
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകൻ ചാൾസ് ബ്രിട്ടന്റെ പുതിയ രാജാവാകും. ബ്രിട്ടന്റെ സിംഹാസനത്തിലേറുന്ന ഏറ്റവും പ്രായം കൂടിയ ആളായിരിക്കും 73 വയസുകാരനായ ചാൾസ്. സ്ഥാനമേറ്റെടുക്കുമ്പോൾ ചാൾസ് മൂന്നാമൻ എന്ന പേരാകും അദ്ദേഹം സ്വീകരിച്ചേക്കുക. ചാൾസ് രാജാവാകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാർക്കർ ഇനി രാജ്ഞിയാകും. ചാൾസിന്റെ രണ്ടാം ഭാര്യയാണ് കാമില. തന്റെ മരണശേഷം കാമിലയെ രാഞ്ജിയെന്ന് വിളിക്കാമെന്ന് നേരത്തേ തന്നെ എലിസബത്ത് രാജ്ഞി വ്യക്തമാക്കിയിരുന്നു.

എന്റെ പ്രീയപ്പെട്ട അമ്മയുടെ, രാജ്ഞിയുടെ മരണം കുടുംബാംഗങ്ങൾക്ക് ഏറ്റവും വേദന നിറഞ്ഞ നിമിഷമാണെന്ന് ചാൾസ് രാജാവ് പ്രസ്താവനയിൽ അറിയിച്ചു. ബ്രിട്ടനിലേയും കോമൺവെൽത്ത് രാജ്യങ്ങളിലേയും ലോകത്തേയും അവരുടെ വിയോഗം ഏറെ വേദനിപ്പിക്കുമെന്ന് തനിക്ക് അറിയാം, പ്രസ്താവനയിൽ ചാൾസ് പറഞ്ഞു. എലിസബത്ത് രാഞ്ജിനയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് നേരത്തേ തന്നെ സുപ്രധാന ചുമതലകൾ ചാൾസ് ഏറ്റെടുത്തിരുന്നു. ചാൾസിനെ രാജാവാക്കി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുതിർന്ന എം പിമാർ, കോമൺവെൽത്ത് ഹൈക്കമ്മീഷ്ണർമാർ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

1948 നവംബർ 14 നാണ് ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ചാൾസിന്റെ ജനനം. ചാൾസിന് നാലു വയസുമാത്രം പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛനായ കിങ് ജോർജ് ആറാമൻ വിടവാങ്ങിയത്. ഇതോടെ അമ്മ എലിസബത്ത് രാജ്ഞിയായി. ഭാവി രാജക്കൻമാരിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു ചാൾസിന്റെ കുട്ടിക്കാലം. സ്വകാര്യ അധ്യാപകരെ നിയമിച്ച് വിദ്യാഭ്യാസം നൽകുന്നതിൽ നിന്ന് മാറി ചാൾസ് രാജകുമാരൻ വെസ്റ്റ് ലണ്ടനിലെ ഹിൽ ഹൗസിലാണ് പഠിച്ചത്. പിന്നീട് സ്കോട്ട്ലാന്റിലെ ഗോർഡോൺസ്റ്റൗൺ ബോർഡിംഗ് സ്കൂളിലും കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.

പഠനകാലത്ത് ഔപചാരികമായി വെയിൽസ് രാജകുമാരനായി അദ്ദേഹത്തെ കിരീടധാരണം നടത്തിയിരുന്നു. പല രാജകുടുംബങ്ങളെയും പോലെ അദ്ദേഹം സായുധ സേനയിൽ ചേർന്നു. 1971 ൽ റോയൽ എയർഫോഴ്സിലും പിന്നീട് നേവിയിലും പ്രവർത്തിച്ചു. 1976 ലാണ് സൈനിക സേവനം അവസാനിപ്പിക്കുന്നത്. അതിന് ശേഷം ഭരണഘടനാപരമായ ഔദ്യോഗിക പദവികളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. തനിക്ക് പ്രത്യേകിച്ച് പദവികളൊന്നുമില്ല, മുന്നോട്ടുള്ള ജീവിതത്തിൽ അത് കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
'ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്

മുൻ ഭാര്യ ഡയാനയുടെ മരണം ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും വിവാദപരമമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് ചാൾസ്.
പലപ്പോഴും പരിസ്ഥിതി, ആരോഗ്യം, ആർക്കിടെക്ചർ, കൃഷി തുടങ്ങിയ വിഷയങ്ങളിലുള്ള ചാൾസിന്റെ വേറിട്ട പ്രതികരണങ്ങൾ ചർച്ചയും വിവാദമായിട്ടുണ്ട്. പുതിയ രാജാവ് ദുർബലനും രാജപദവിയിലെത്താൻ യോഗ്യതയില്ലാത്ത വ്യക്തിയുമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശകരുടെ ആക്ഷേപം. മുഖം നോക്കാതെ ശക്തമായ നിലപാടുകൾ കൈക്കൊള്ളുന്ന ചാൾസ് രാജാവാകുമ്പോൾ സ്വീകരിക്കുന്ന നയങ്ങളും രീതികളുമായിരിക്കും പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.
സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ












Click it and Unblock the Notifications