Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച വേണം: ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈന!!

ദില്ലി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ചൈന. പാകിസ്താന്റെ സഖ്യരാജ്യമായ ചൈന വിഷയത്തില്‍ ആഗസ്റ്റ് മാസത്തിലെ കൗണ്‍സില്‍ പ്രസിഡന്റായ പോളണ്ടിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് അംഗങ്ങളുമായി കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളും.

ഇന്ത്യ അധികമായി ഭൂപ്രദേശങ്ങളുടെ മേല്‍ അവകാശവാദം ഉന്നയിക്കുന്നില്ല. ജമ്മു കശ്മീര്‍ വിഷയം സംബന്ധിച്ച ചൈനയുടെ ആശങ്ക അസ്ഥാനത്താണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചൈനീസ് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള നീക്കം ചൈനീസ് വിദേശകാര്യമന്ത്രി പരാമര്‍ശിച്ചതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്ത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 അടിയന്തര യോഗം വേണമെന്ന്

അടിയന്തര യോഗം വേണമെന്ന്


ഇന്ത്യ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പാകിസ്താന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചൈനീസ് നീക്കം. വിഷയം സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചത്. എന്നാല്‍ യോഗം നടത്തുന്ന സമയം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഖുറേഷി സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് പോളിഷ് അംബാസഡര്‍ ജോഅന്ന റൊണേക്കക്ക് രാജ്യത്തിന്റെ സ്ഥിരം പ്രതിനിധിയായ മലേഹ ലോധി വഴിയാണ് കത്തുനല്‍കിയത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ എല്ലാ അംഗങ്ങളും ഈ കത്ത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

 യുഎന്‍ പ്രമേയത്തിന്റെ ലംഘനം

യുഎന്‍ പ്രമേയത്തിന്റെ ലംഘനം

യുഎന്‍ പ്രമേയം അനുസരിച്ച് ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തത് നിയമവിരുദ്ധമാണ്. അതിനാല്‍ ഇന്ത്യന്‍ നടപടി അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഖുറേഷി രംഗത്തെത്തിയത്. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ ചൈനയിലേക്ക് പോയ ഖുറേഷി വിഷയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കുന്നതിന് ചൈനയില്‍ നിന്ന് പിന്തുണ നേടിയിരുന്നു. കശ്മീര്‍ പ്രശ്നത്തില്‍ നീതിക്കായി നിലകൊള്ളുമെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്.

 ഇന്ത്യന്‍ നിലപാട്

ഇന്ത്യന്‍ നിലപാട്


ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണങ്ങളായി വിഭജിക്കുന്നതായിരുന്നു ഇന്ത്യയുടെ നിര്‍ണായക നീക്കം. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയെങ്കിലും ഇന്ത്യ അധികമായി ഭൂൂപ്രദേശങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്ന നിലപാട് നേരത്തെ രാജ്യം വ്യക്തമാക്കിയിരുന്നു. മികച്ച ഭരണം ഉറപ്പുവരുത്തുന്നതിനും സാമൂഹിക- സാമ്പത്തിക- വികസന കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഇന്ത്യന്‍ നീക്കമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 അയല്‍രാജ്യങ്ങളെ ബാധിക്കില്ലെന്ന്

അയല്‍രാജ്യങ്ങളെ ബാധിക്കില്ലെന്ന്

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത് അയല്‍രാജ്യങ്ങളെ ബാധിക്കില്ലെന്ന് ഇന്ത്യ തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യ- പാക് അതിര്‍ത്തിയായ നിയന്ത്രണ രേഖയെയോ, ഇന്ത്യ- ചൈന അതിര്‍ത്തിയായ ആക്ച്വല്‍ ലൈന്‍ ഓഫ് കണ്‍ട്രോളിനെയോ ബാധിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. ഉഭയക്ഷി ബന്ധം ഊഷ്മളമായിരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ട് പാകിസ്താനും ചൈനയും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുടെ ആശങ്കക്ക് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ വരുത്തിയ മാറ്റങ്ങള്‍ ആഭ്യന്തര കാര്യങ്ങളിലാണെന്ന് ചൈനാ സന്ദര്‍ശന വേളയില്‍ അദ്ദേഹം അടിവരയിട്ടിരുന്നു.

 സത്യം അംഗീകരിക്കണം!!

സത്യം അംഗീകരിക്കണം!!

ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രളായാണ് വിഭജിച്ചത് ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശവും ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവും ആയിരിക്കും. ഇതോടെയാണ് ഇന്ത്യന്‍ നീക്കത്തിനെതിരെ പാകിസ്താന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും സത്യം പാകിസ്താന്‍ അംഗീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമാക്കിയിരുന്നു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+