ചൈനയുടെ ഭൂലോക ചതി... കൂട്ടുപിടിച്ചത് അവരെ, പ്രധാന വില്ലന്‍ ഒരേയൊരാള്‍, 6 മാസം മുമ്പ്, വൈകിപ്പിച്ചു!!
ബെയ്ജിംഗ്: ചൈന അന്താരാഷ്ട്ര ലോകത്തെ തീര്‍ത്തും വഞ്ചിച്ചെന്ന് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയില്‍ അവര്‍ കൃത്യമായി ഇടപെട്ടുവെന്നാണ് തെളിയുന്നത്. വൈറസ് മാരക രോഗമാണെന്ന് ലോകത്തെ അറിയിക്കുന്നത് വൈകിപ്പിച്ചെന്നാണ് വ്യക്തമാകുന്നത്. ലക്ഷണക്കണക്കിന് പേരുടെ ജീവന്‍ വെച്ചാണ് ചൈന ചൂതാട്ടം നടത്തിയിരിക്കുന്നത്. ഇതിന് കൂട്ടുനിന്നത് ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസാണ്. അമേരിക്കയുടെ ആരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ കണ്ടെത്തല്‍. ചൈനയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന ആരോപണം ഇതിനിടെ വീണ്ടും ശക്തമായിരിക്കുകയാണ്.

കണ്ടെത്തിയത് ജര്‍മനി
ജര്‍മനിയാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ഇക്കാര്യം അവരുടെ ഡെര്‍ സ്പീഗല്‍ എന്ന പ്രസിദ്ധീകരണമാണ് ഇത് പുറത്തുവിട്ടത്. ജര്‍മനിയുടെ ബിഎന്‍ഡി ഇന്റലിജന്‍സ് സര്‍വീസാണ് ഈ രഹസ്യ വിവരങ്ങള്‍ കണ്ടെത്തിയത്. ജനുവരി 21ന് ഷി ജിന്‍പിംഗ് ഗെബ്രിയെസൂസിനെ വിളിച്ചിരുന്നതായി ഇവര്‍ പറയുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പടരുന്നുവെന്ന കാര്യം തല്‍ക്കാലം പുറത്തുവിടേണ്ടെന്നാണ് ആവശ്യപ്പെട്ടത്. വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് തല്‍ക്കാലത്തേക്ക് നല്‍കേണ്ടെന്നും ആവശ്യപ്പെട്ടിരുന്നു.

ലോകജനസംഖ്യയെ അപകടത്തിലാക്കി
ലോകത്ത് മരണനിരക്ക് കുതിക്കുന്നതിനിടെയാണ് ചൈന ഈ ദുരൂഹമായ നീക്കങ്ങള്‍ നടത്തിയത്. ആറാഴ്ച്ചയോളം ചൈന നല്‍കിയ വിവരങ്ങള്‍ ലോകാരോഗ്യ സംഘടന മറച്ചുവെച്ചെന്ന് ജര്‍മന്‍ ഇന്റലിജന്‍സ് പറയുന്നു. എന്നാല്‍ ഇതിന് പിന്നാലെ ലോകാരോഗ്യ സംഘടന ഇത് നിഷേധിച്ചു. ഇക്കാര്യം വാസ്തവമല്ല, തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജനുവരി 21ന് ഗെബ്രിയെസൂസും ഷി ജിന്‍ പിംഗും സംസാരിച്ചിട്ടില്ലെന്നും, ഇവര്‍ ഒരിക്കല്‍ പോലും ഫോണ്‍ വഴി സംസാരിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

മറുപടി ഇങ്ങനെ
ജനുവരി 30നാണ് വൈറസ് വലിയ ഭീഷണിയാണെന്ന് ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. മാര്‍ച്ച് 11ന് മാത്രമാണ് മഹാമാരിയായി സംഘടന കൊറോണവൈറസിനെ പ്രഖ്യാപിച്ചത്. ഇതെല്ലാം ഗെബ്രിയെസൂസിന് വന്‍ വീഴ്ച്ചകള്‍ സംഭവിച്ചെന്നാണ് തെളിയിക്കുന്നത്. ഷി ജിന്‍പിംഗുമായി അടുത്ത ബന്ധവും അദ്ദേഹത്തിനുള്ള തിരിച്ചടിയാണ്. ചൈന സന്ദര്‍ശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. എന്നാല്‍ ചൈന വൈറസ് വ്യാപനത്തിന്റെ എല്ലാ തെളിവുകളും ഇല്ലാതാക്കിയിരിക്കുകയാണ്. വെറ്റ് മാര്‍ക്കറ്റില്‍ പോലും ഇതിന്റെ സാന്നിധ്യം ഇപ്പോഴില്ല. ഈ സാഹചര്യത്തില്‍ ഈ ഇടപെടലുകള്‍ തെളിയിക്കുക ബുദ്ധിമുട്ടാണ്.

ട്രംപിന്റെ പടയൊരുക്കം
ട്രംപിന്റെ ആരോപണങ്ങള്‍ക്ക് കരുത്തേകുന്ന കണ്ടെത്തലാണിത്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗും ട്രംപ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ഗെബ്രിയെസൂസ് രാജിവെക്കാതെ ഫണ്ടിംഗ് ഇനിയുണ്ടാവില്ലെന്ന സൂചനയാണ് യുഎസ് നല്‍കുന്നത്. വര്‍ഷത്തില്‍ 450 മില്യണിലധികം ഡോളര്‍ അമേരിക്ക സംഘടനയ്ക്ക് നല്‍കുന്നുണ്ട്. ചൈന 38 മില്യണോളമാണ് നല്‍കുന്നത്. എന്നിട്ടും ലോകാരോഗ്യ സംഘടന ചൈനീസ് പക്ഷം പിടിക്കുന്നുവെന്ന് ട്രംപ് ആരോപിക്കുന്നു. അടുത്തിടെ സംഘടനയ്ക്കുള്ള ഫണ്ടിംഗ് ചൈന വര്‍ധിപ്പിച്ചിരുന്നു.

ചൈനയുടെ തിരിച്ചടി
ആഗോള രാജ്യങ്ങളുടെ നീക്കങ്ങള്‍ക്ക് പുതിയൊരു തിയറിയിലൂടെയാണ് ചൈന മറുപടി നല്‍കിയത്. വുഹാനിലെ ലാബ് ചൈനയുടേത് മാത്രമല്ല ഫ്രാന്‍സിന്റേതാണെന്നും ചൈന പറയുന്നു. ചൈനീസ്-ഫ്രഞ്ച് സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഈ ലാബ് നിര്‍മിച്ചത്. ലാബിലെ സ്റ്റാഫുകള്‍ക്ക് പരിശീലനം നല്‍കിയത് ഫ്രാന്‍സാണ്. ലാബിലെ ഓരോ ഉപകരണങ്ങളും വര്‍ഷംതോറും അന്താരാഷ്ട്ര തലത്തിലെ പ്രമുഖ കമ്പനികള്‍ പരിശോധിക്കാറുണ്ട്. അതുകൊണ്ട് ചൈനയ്ക്ക് മാത്രം ഇക്കാര്യത്തില്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും അവരുടെ വക്താവ് പറഞ്ഞു.

ഭൂലോക ചതിയുമായി ചൈന
ചൈന ഇതുവരെ ചെയ്തതെല്ലാം സഹതാപത്തിന് വേണ്ടിയുള്ള വന്‍ ചതികളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് നേരിട്ട് ലോകാരോഗ്യ സംഘടനയില്‍ ഇടപെട്ടിരിക്കുകയാണ്. സംഘടനയുടെ ഡയറക്ടര്‍ ഗെബ്രിയെസൂസിനെ ഷി നേരിട്ട് വിളിക്കുകയായിരുന്നു. കോവിഡിനെ കുറിച്ചുള്ള ആഗോള മുന്നറിയിപ്പ് വൈകിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇത് ലോകാരോഗ്യ സംഘടന ഇത് അംഗീകരിക്കുകയും ചെയ്തു.

അന്വേഷണത്തിനായി നീക്കം
ചൈനയ്‌ക്കെതിരെ അന്വേഷണം നേരത്തെ യുഎസ് പ്രഖ്യാപിച്ചിരുന്നെങ്കിലും വേണ്ടത്ര തെളിവുകള്‍ ലഭിച്ചിരുന്നില്ല. ലോകാരോഗ്യ സംഘടനയെ ചൈന വുഹാനിലെ ലാബില്‍ അടക്കം അന്വേഷണത്തിനായി ക്ഷണിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തെളിവുകള്‍ പ്രകാരം ലാബില്‍ നിര്‍മിച്ചതാണ് കൊറോണവൈറസെന്ന് കണ്ടെത്താനായിട്ടില്ല. വൈറസിന്റെ ജനിതക ഘടന പ്രകാരം ഇത് വവ്വാലില്‍ നിന്നാണ് വന്നിരിക്കുന്നത്. അതേസമയം വെറ്റ് മാര്‍ക്കറ്റില്‍ ഈ വൈറസ് എങ്ങനെ എത്തിയെന്നാണ് ലോകാരോഗ്യ സംഘടന അന്വേഷിക്കുക.












Click it and Unblock the Notifications