ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ചൈനയുടെ വാഗ്ദാനം

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാശ്മീര്‍ വിഷയത്തിലടക്കമുള്ള പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ചൈനയുടെ വാഗ്ദാനം. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഗെങ് ഷോങ് ആണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്‌നം ലോകശ്രദ്ധ ആകര്‍ഷിക്കുന്നതാണെന്നും ഇത് അവസാനിപ്പിക്കാന്‍ ചൈനയ്ക്ക് സഹായിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം അമര്‍നാഥിലുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ച് സംസാരിക്കാനോ ആദരാഞ്ജലി അര്‍പ്പിക്കാനോ ചൈനീസ് പ്രതിനിധി തയ്യാറായില്ല. അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കേണ്ടതാണെന്നും അത് തുടര്‍ന്നു പോകരുതെന്നാണ് ചൈനയുടെ ആഗ്രഹമെന്നും ഗെങ് ഷോങ് വ്യക്തമാക്കി.

china

സൗത്ത് ഏഷ്യയില്‍ ഇന്ത്യയും പാക്കിസ്ഥാനും വളരെ പ്രധാനപ്പെട്ട രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചൈനയ്ക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നും പാക്കിസ്ഥാനില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ ബന്ധം വഷളായി നില്‍ക്കെയാണ് ചൈനീസ് പ്രതിനിധിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. സിക്കിമില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചില്ല.

English summary
China offers to help improve India-Pakistan ties, silent on Amarnath attack
Please Wait while comments are loading...