• search

പാകിസ്താന് വേണ്ടി ചൈന വാക്ക് പാലിച്ചു: മസൂദ് അസര്‍ ഭീകരനല്ല, അപേക്ഷ തള്ളി ചൈന

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബിജിംഗ്: പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അപേക്ഷ ചൈന തള്ളി. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കളഞ്ഞതായി ചൈനീസ് അധികൃതരാണ് വ്യക്തമാക്കിയത്. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നീക്കങ്ങളെ എതിര്‍ക്കുമെന്ന് ചൈന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജെയ് ഷെ മുഹമ്മദ് തലവനും പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനുമായ മസൂദ് അസറിന് വിലക്കേര്‍പ്പെടുത്തുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയുടെ ഹര്‍ജി തടസ്സപ്പെടുത്തിയതോടെ ഇന്ത്യയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്ന പാക് ഭീകരസംഘടനകള്‍ക്ക് ഒത്താശ ചെയ്യുന്നതാണ്.

  മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കത്തെ പ്രതിരോധിച്ച ചൈന ഇതിനായി സമര്‍പ്പിച്ച പ്രമേയം തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം ഇത് നീട്ടിയ ചൈന ഇന്ത്യയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് പാകിസ്താനെ പരസ്യമായി പിന്തുണയ്ക്കുന്ന ചൈന ഈ നീക്കത്തെ എതിര്‍ക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

   തെളിച്ച് പറഞ്ഞ് ചൈന

  തെളിച്ച് പറഞ്ഞ് ചൈന

  മസൂദ് അസറിനെ ആഗോള ഭീകരാക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള പ്രമേയം നവംബര്‍ രണ്ടിന് അവസാനിക്കാനിരിക്കെയാണ് ഇന്ത്യയുടെ നീക്കത്തെ എതിര്‍ക്കുമെന്ന് ചൈന വ്യക്തമാക്കിയത്. ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളോടായിരുന്നു വക്താവിന്‍റെ പ്രതികരണം.

   ആദ്യം ഇ‍ടഞ്ഞു പിന്നെ എതിര്‍ത്തു

  ആദ്യം ഇ‍ടഞ്ഞു പിന്നെ എതിര്‍ത്തു

  ഒക്ടോബറില്‍ അസറിനെ ഭീകരനാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ത്തിരുന്നു. പിന്നീട് വീറ്റോ ചെയ്യപ്പെട്ട പ്രമേയം ആറ് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കവെയാണ് ചൈന വീണ്ടും തടസ്സം സൃഷ്ടിച്ചത്. ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണത്തില്‍ അടക്കം നിരവധി ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് അസര്‍.

  ഐക്യരാഷ്ട്ര സഭയില്‍ എതിര്‍പ്പ്

  ഐക്യരാഷ്ട്ര സഭയില്‍ എതിര്‍പ്പ്


  നേരത്തെ പാക് ഭീകരന്‍ മസൂദ് അസ്റിനെ ആഗോളഭീകരനായി മുദ്രകുത്തി വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ഐക്യാരാഷ്ട്ര സഭയില്‍ എതിര്‍ത്ത ചൈന രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണയാണ് ഇന്ത്യയുടെ നീക്കത്തിന് വിലങ്ങുതടിയായത്. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ ലോകരാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യ മസൂജ് അസറിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്.

   ഉപരോധത്തിന് ശേഷം

  ഉപരോധത്തിന് ശേഷം  ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസറിന് ഉപരോധനം ഏര്‍പ്പെടുത്തുന്നതോടെ ഫണ്ടുകള്‍ റദ്ദാക്കുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കും. ഇതിന് പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായിരിക്കും ഉപരോധം. എന്നാല്‍ പാകിസ്താനെ പരസ്യമായി പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെതിരെ ഇന്ത്യയും രംഗത്തെത്തിയിരുന്നു.

  English summary
  China is all set to once again block a move to get Jaish-e-Mohammad chief Maulana Masood Azhar declared a global terrorist. The proposal by India which has the backing of the US, UK and France has been put on technical hold by China which as a permanent member of the UNSC wields a veto power.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more