കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ വീണ്ടും കൊറോണ തരംഗം... പുതിയ 46 കേസുകള്‍, ഡോക്ടര്‍മാര്‍ പറയുന്നു, വുഹാനില്‍!!

Google Oneindia Malayalam News

വുഹാന്‍: ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ധിക്കുന്നു. അതേസമയം ഡോക്ടര്‍മാര്‍ കടുത്ത ആശങ്കയിലാണ്. വുഹാനിലാണ് ഇത്തരം കേസുകള്‍ വര്‍ധിക്കുന്നത്. 46 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം വലിയ കുതിപ്പാണ് കൊറോണ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് കൂടുതലായും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ശരീരത്തിലെത്തിയാല്‍ ഏതൊക്കെ തരത്തിലാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക എന്ന് ഇതുവരെ മനസ്സിലാക്കാനായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ആദ്യമായിട്ടാണ് ചൈനയിലെ ഡോക്ടര്‍മാര്‍ ഇത്തരമൊരു ആശങ്ക പങ്കുവെക്കുന്നത്.

1

അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ നിയന്ത്രണങ്ങള്‍ ഒരേസമയം പിന്തുണയും വിമര്‍ശനവും ഏറ്റുവാങ്ങുന്നതിനിടെയാണ് പുതിയ കേസുകള്‍ പുറത്തുവരുന്നത്. ഇത് കൊറോണയുടെ രണ്ടാം തരംഗമാണെന്ന് ചൈനീസ് അധികൃതര്‍ ഭയപ്പെടുന്നുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവരില്‍ യാതൊരു രോഗലക്ഷണവും കാണിക്കുന്നില്ല. ഇവരെയെല്ലാം പരിശോധിക്കേണ്ട അവസ്ഥയിലാണ് ചൈന. ഇതിന് പുറമേ രോഗം ഭേദമായവരെ ഒരിക്കല്‍ കൂടി പരിശോധിക്കാനാണ് തീരുമാനം. തുടര്‍ന്നും കണ്ടെത്തിയില്ലെങ്കിലും ഇവരെ ആശുപത്രികളിലേക്ക് മാറ്റും. 15 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ വിട്ടയക്കൂ. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് സമൂഹ വ്യാപനം വര്‍ധിക്കുമെന്നാണ് ചൈനയുടെ ആശങ്ക.

ഏറ്റവും വലിയ പ്രതിസന്ധി വുഹാനിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ്. വുഹാനില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈന ലോക്ഡൗണ്‍ പിന്‍വലിച്ചത്. ഇവിടെ കനത്ത ജാഗ്രതാ നിര്‍ദേശം ചൈന നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ചൈനയില്‍ പ്രതിസന്ധി പ്രശ്‌നങ്ങളില്ലെന്ന് പറയാനാവില്ലെന്നും, അപകടഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും വുഹാനിലെ ലെയ്‌ഷെന്‍ഷാന്‍ ആശുപത്രിയിലെ പ്രസിഡന്റ് വാങ് ഷിംഗ്ഹുവാന്‍ പറഞ്ഞു. അതേസമയം വലിയ തോതിലുള്ള സമൂഹ വ്യാപനം ഉണ്ടാവാനിടയില്ലെന്നാണ് ചില ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചൈനയില്‍ ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങള്‍ നില്‍ക്കുന്നതാണ് ഇവര്‍ ആശ്വാസമായി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം കൊറോണ ഏത് തരത്തിലാണ് പെരുമാറുന്നതെന്ന് ഇപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് വാങ് ഷിംഗ് ഹുവാന്‍ പറഞ്ഞു. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ ഏതൊക്കെ തരത്തിലാണ് വൈറസ് പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമല്ല. യൂറോപ്പിലും അമേരിക്കയിലും കൊറോണവൈറസ് ബാധിച്ചയാളില്‍ ലക്ഷണങ്ങളും അതിന്റെ സ്വഭാവസവിശേഷതകളും ചൈനയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് ചൈനയിലെ വിവരങ്ങള്‍ കൈമാറിയാലും ഇവര്‍ക്ക് ഗുണം ചെയ്യില്ല. യൂറോപ്പിലും യുഎസ്സിലും കൊറോണ ബാധിച്ച പലര്‍ക്കും രുചിക്കാനും ശ്വസിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ചൈനയില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് ഇങ്ങനെ സംഭവിച്ചത്. പുതിയ 46 കേസില്‍ 42 എണ്ണവും വിദേശത്ത് നിന്ന് വന്നവരാണ്. റഷ്യയില്‍ നിന്ന് അതിര്‍ത്തി കടന്ന് വരുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

English summary
china reports new 46 coronavirus cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X