യോഗ പഠിപ്പിച്ച് ഏഴുവയസുകാരന്‍ നേടുന്നത് മാസം 10 ലക്ഷം രൂപ പോക്കറ്റ് മണി

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ബെയ്ജിങ്: കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തില്‍ ചൈനയിലെ ഒരു ഏഴുവയസുകാരന്‍ നേടുന്നത് മാസം 15,000 ഡോളര്‍ (ഏകദേശം 10 ലക്ഷത്തോളം രൂപ) പോക്കറ്റ് മണി. യോഗ പരിശീലിപ്പിക്കുന്ന കുട്ടി ചൈനയിലെ ഏറ്റവും പ്രായംകുറഞ്ഞ യോഗ പരിശീലകനെന്ന സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

സ്ത്രീധനം കിട്ടിയില്ല; ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കിഡ്‌നി വിറ്റു പണമുണ്ടാക്കി; സംഭവം ഇങ്ങനെ

സണ്‍ ചുയാങ് എന്ന ഈ ബാലന്‍ തന്നെയായിരിക്കാം ചൈനയിലെ പ്രായം കുറഞ്ഞ പണക്കാരനെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈസ്‌റ്റേണ്‍ ചൈനയിലെ ഷെജിയാങ് പ്രവശ്യ സ്വദേശിയായ സണ്‍ ചുയാങ്ങിന്റെ വാര്‍ത്തയും ചിത്രങ്ങളുമാണ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍ മീഡിയ നിറയെ.

yoga

രണ്ടാം വയസുമുതലാണ് സണ്‍ യോഗയുടെ ലോകത്തെത്തുന്നതെന്ന് അമ്മ പറയുന്നു. ചെറിയ തോതില്‍ ഓട്ടിസം ബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സണ്ണിനെ യോഗ ക്ലാസിലെത്തിച്ചത്. മകനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണമെന്ന ആഗ്രഹത്താല്‍ അമ്മ തന്റെ ചെറിയ ബിസിനസ് അവസാനിപ്പിച്ച് മകനെ യോഗ പരിശീലനത്തിനായി എത്തിക്കുകയായിരുന്നു.

രണ്ടുവര്‍ഷത്തെ യോഗ പരിശീലനത്തോടെ മകന്റെ ഓട്ടിസത്തില്‍ പ്രകടമായ മാറ്റം വന്നതോടെ അമ്മയും മകനൊപ്പം പൂര്‍ണസമയം യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. യോഗയില്‍ ബാലന്റെ അത്ഭുതകരമായ കഴിവ് തിരിച്ചറിഞ്ഞ യോഗ പരിശീലകന്‍ തന്നെയാണ് കുട്ടിയെ പിന്നീട് പരിശീലകനായി നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ സണ്ണിന്റെ ജീവിതം തന്നെ മാറി മറിയുകയും ചെയ്തു. ഇന്ത്യയില്‍ പിറവിയെടുത്തതെന്നു കരുതുന്ന യോഗയ്ക്ക് 2000 മുതല്‍ ചൈനയില്‍ വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. പലരും നിത്യജീവിതത്തിന്റെ ഭാഗമായി യോഗ പരിശീലനം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
7-year-old is China’s youngest yoga teacher, earned pocket money

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്