Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറാം വാര്‍ഷികം ആഘോഷിച്ച് സിസിപി, ചൈനയെ ഭയപ്പെടുത്തുന്ന കാലം കഴിഞ്ഞെന്ന് ഷി ജിന്‍ പിംഗ്

ബെയ്ജിംഗ്: നൂറാം വാര്‍ഷികം ആഘോഷിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 1921ലാണ് പാര്‍ട്ടി സ്ഥാപിതമാകുന്നത്. മാവോ സെ തുംഗും മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകരും ചേര്‍ന്ന് ഷാങ്ഹായില്‍ വെച്ചാണ് പാര്‍ട്ടി ഉണ്ടാക്കിയത്. അതേസമയം വാര്‍ഷികത്തില്‍ ശക്തമായ മുന്നറിയിപ്പാണ് എതിരാളികള്‍ക്ക് പ്രസിഡന്റ് ഷി ജിന്‍പിംഗ് നല്‍കിയിരിക്കുന്നത്. ചൈനയെ ആരെങ്കിലും ഭയപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചാല്‍ അവരുടെ തലയടിച്ച് പൊളിക്കുമെന്ന് ഷി ജിന്‍ പിംഗ് മുന്നറിയിപ്പ് നല്‍കി.

1

കപടമായ പ്രഭാഷണം ചൈന ഒരിക്കലും അനുവദിക്കില്ലെന്ന് യുഎസ്സിനുള്ള മുന്നറിയിപ്പായി ഷി ജിന്‍ പിംഗ് പറഞ്ഞു. ചൈനയെ എല്ലാവരും കുറ്റപ്പെടുത്തുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്ന കാലം കഴിഞ്ഞുപോയെന്നും ഷി പറഞ്ഞു. ടിയാനന്‍മെന്‍ സ്‌ക്വയറിലെ മാവോ സെ തുംഗ് പ്രതിമയ്ക്ക് മുന്നില്‍ നിന്നായിരുന്നു ഷി ജിന്‍ പിംഗിന്റെ പ്രസംഗം. കറുപ്പ് യുദ്ധത്തില്‍ നിന്ന് തുടങ്ങി സാമൂഹി വിപ്ലവം വരെയുള്ള കാര്യങ്ങളെ പ്രസിഡന്റ് ഓര്‍ത്തെടുത്തു. സിസിപി രാജ്യത്ത് പുതിയൊരു മാനം നല്‍കിയെന്നും, കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്നും ഷി ജിന്‍ പിംഗ് പറഞ്ഞു.

മാവോ സ്‌റ്റൈല്‍ ജാക്കറ്റ് ധരിച്ചാണ് ഷി പ്രസംഗിക്കാന്‍ എത്തിയത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടികളിലൊന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 95 മില്യണ്‍ അംഗങ്ങളാണ് നിലവില്‍ പാര്‍ട്ടിയില്‍ ഉള്ളത്. ഞങ്ങള്‍ കമ്മ്യൂണിസത്തിന്റെ പിന്തുടര്‍ച്ചാവകാശികളാണ് എന്ന ഷിയുടെ വാക്കുകള്‍ വലിയ ആവേശമാണ് അണികളിലുണ്ടാക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതെ പുതിയൊരു ചൈന സാധ്യമാകുമായിരുന്നില്ലെന്ന് ഷി ജിന്‍ പിംഗ് വ്യക്തമാക്കി. നിരവധി യുവനേതാക്കള്‍ ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലി.

Recommended Video

cmsvideo
    India shifts 50,000 troops to China border in historic move | Onendia Malayalam

    "നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

    അതേസമയം ഷിയുടെ ഭരണം ഏകാധിപത്യത്തിന്റെ ഏറ്റവും മൂര്‍ത്തീഭാവമായിരുന്നുവെന്ന വിമര്‍ശനവും ഒരു കോണില്‍ ശക്തമാണ്. എട്ട് വര്‍ഷത്തെ ഭരണം വ്യക്തികേന്ദ്രീകൃതമായി മാറിയത് ഷിയുടെ കാലത്താണ്. എല്ലാ വിമര്‍ശകരെയും കൃത്യമായി ഒതുക്കാനും ഷി ജിന്‍ പിംഗിന് സാധിച്ചു. ഉയിര്‍ഗുര്‍ മുസ്ലീങ്ങള്‍, ഓണ്‍സൈന്‍ വിമര്‍ശകര്‍, ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ എന്നിവയെല്ലാം ഷിയുടെ കാലത്ത് ഇല്ലാതായ കാര്യങ്ങളാണ്. വിദേശ ശക്തികളെ ചൈനയ്ക്ക് മേല്‍ സ്വാധീനം ചെലുത്താനോ ഭീഷണിപ്പെടുത്താനോ അനുവദിക്കില്ലെന്ന് ഷി ജിന്‍പിംഗ് പറഞ്ഞു.

    പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+