കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിച്ച് ചൈനീസ് മാധ്യമങ്ങള്‍!!ആവശ്യം സിക്കിമിന്റെ സ്വാതന്ത്ര്യം!!

സിക്കിമിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തണമെന്ന് ആവശ്യം

Google Oneindia Malayalam News

ബീജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിച്ച് ചൈനീസ് മാധ്യമങ്ങള്‍. സിക്കിമിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തണമെന്നും സിക്കിമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണമെന്നുമാണ് ചൈനീസ് മാധ്യമങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. ഇതിനായി ലോകരാഷ്രങ്ങളുടെ സഹകരണം ഉറപ്പു വരുത്താന്‍ ചൈന ശ്രമിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സിക്കിമിനെ ഇന്ത്യയുടെ അധീനതയില്‍ വെയ്ക്കുന്നത് ക്രൂരമായ പ്രവൃത്തിയാണ്. ചൈനയിലെ ജനങ്ങള്‍ സിക്കിമിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്നും ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം ആവശ്യപ്പെടുന്നു. നേരത്തേ 1962 ലെ ഇന്ത്യ-ചൈന യുദ്ധം ഓര്‍മപ്പെടുത്തിയുള്ള ലേഖനം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടുമൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ 1662 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യ എന്ന് അരുണ്‍ ജയ്റ്റ്‌ലി തിരിച്ചടിക്കുകയും ചെയ്തു.

മാനസസരോവര്‍ യാത്രയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍!! നാഥുലാ ചുരം ചൈന അടച്ചിട്ടു, തുറക്കില്ലെന്ന് തിട്ടൂരംമാനസസരോവര്‍ യാത്രയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍!! നാഥുലാ ചുരം ചൈന അടച്ചിട്ടു, തുറക്കില്ലെന്ന് തിട്ടൂരം

 photo-20

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. ഇന്ത്യന്‍ സേന പിന്‍മാറണമെന്നും യുദ്ധസമാനമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുതെന്നും ചൈന മുന്നറിയിപ്പു നല്‍കിയെങ്കിലും ഇപ്പോഴും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

English summary
China continues to raise the stakes in the border standoff with India with an official media calling for Sikkim's 'independence'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X