• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് റോക്കറ്റിനെ കൊണ്ട് തോറ്റു, ഇതാ വീണ്ടും ഭൂമിയിലേക്ക്; എവിടെ വേണമെങ്കില്‍ വീഴാം

Google Oneindia Malayalam News

ദില്ലി: ചൈനയെ കൊണ്ട് തോറ്റിരിക്കുകയാണ് ശാസ്ത്രലോകം. ഇടയ്ക്കിടെ വരുന്ന ബഹിരാകാശ മാലിന്യങ്ങളും, റോക്കറ്റിന്റെ ഭാഗങ്ങളും ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്. വീണ്ടും ഒരിക്കല്‍ കൂടി ഭൂമിയിലേക്ക് ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വരുന്നു എന്നാണ് ശാസ്ത്രലോകം പറയുന്നത്. നേരത്തെ ചൈനയുടെ മെങ്ടിയാന്‍ മൊഡ്യൂളിനെയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ റോക്കറ്റാണ് ഇപ്പോള്‍ തിരിച്ചെത്തുന്നത്.

ചൈനയുടെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന സ്‌പേസ് സ്റ്റേഷനിലേക്കാണ് ഈ ബഹിരാകാശ വാഹനം എത്തിയത്. ദിവസങ്ങള്‍ മാത്രം പിന്നിടും മുമ്പാണ് പുതിയ ഭീഷണി എത്തുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

അതേസമയം ചൈനയുടെ അശ്രദ്ധയാണ് ഇത്തവണയും റോക്കറ്റ് തിരിച്ച് പതിക്കാന്‍ കാരണം. ഡിഓര്‍ബിറ്റ് കണ്‍ട്രോള്‍ റോക്കറ്റ് നിര്‍മാണ സമയത്ത് തന്നെ ഇതില്‍ ചൈന ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടാണ് ഇത് നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് എത്തുന്നത്. 23 ടണ്‍ ഭാരമുണ്ട് ഈ റോക്കറ്റിന്. ചൈന മാന്‍ഡ് സ്‌പേസ് ഏജന്‍സിയാണ് ലോങ് മാര്‍ച്ച് ഫൈവ്ബി റോക്കറ്റ് ലോഞ്ച് ചെയ്തത്. ഭൂമിയിലേക്ക് എപ്പോള്‍ വേണമെങ്കിലും ഈ റോക്കറ്റ് ഇടിച്ചിറങ്ങാം. ചിലപ്പോള്‍ ഭൂമിയുടെ പ്രതലത്തിലെത്തുമ്പോഴേ ഇത് കത്തിനശിക്കാം.

2

ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍

മുന്‍ അനുഭവങ്ങളില്‍ നിന്ന് ചൈനീസ് റോക്കറ്റ് അന്തരീക്ഷവും കടന്ന് ഭൂമിയില്‍ പതിക്കാമെന്നാണ് തെളിയിച്ചിട്ടുള്ളത്. നിലവില്‍ ഭൂമിയിലെ 88 ശതമാനം ജീവശാലങ്ങളും ഈ റോക്കറ്റ് കാരണം അപകടത്തിലാണ്. ഏത് നിമിഷവും എവിടെയും പതിക്കാം. ഏഴ് ബില്യണ്‍ ജനങ്ങള്‍ റിസ്‌കിലാണ് ജീവിക്കുന്നതെന്ന് സാരം. ചൈനയുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് ഇതിന് കാരണം. ഇത് കൊണ്ട് അപകടം ഉണ്ടാവില്ലെന്നാണ് എയറോ സ്‌പേസ് കോര്‍പ്പറേഷന്‍ പറയുന്നത്. അതായത് പത്ത് ട്രില്യണില്‍ ആറ് പേര്‍ക്ക് മാത്രമേ അപകടമുണ്ടാവാന്‍ സാധ്യതയുള്ളൂ. ഇത് വളരെ ചെറിയ നമ്പറാണെന്ന് പാനല്‍ പറയുന്നു.

3

ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല....70 മില്യണ്‍ ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല....70 മില്യണ്‍ ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്

ഈ വര്‍ഷം തന്നെ ലോങ് മാര്‍ച്ച് ഫൈവ്ബിയുടെ ആദ്യ ഘട്ട റോക്കറ്റ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വന്നിരുന്നു. വിക്ഷേപിച്ച് ആറ് ദിവസത്തിന് ശേഷമായിരുന്നു ഇത് തിരിച്ചെത്തിയത്. അതേസമയം റോക്കറ്റ് നിര്‍മാണത്തെ കുറിച്ചോ, ഇതിനെ എങ്ങനെ നിയന്ത്രിക്കുമെന്നോ ഒന്നും ചൈന വെളിപ്പെടുത്തിയിട്ടില്ല. ഈ അവശിഷ്ടം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചത്. റോക്കറ്റിന്റെ നല്ലൊരു ഭാഗവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ തന്നെ കത്തിനശിക്കും. എന്നാല്‍ അതിനെയും കടന്ന് പോകുന്ന ചില ഭാഗങ്ങളുണ്ട്. ഈ ഭാഗങ്ങള്‍ മലേഷ്യയിലും ഇന്തോനേഷ്യയിലും അടക്കം കണ്ടെത്തിയിട്ടുണ്ട്.

4

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ ഇത്തരം അനിയന്ത്രിത റോക്കറ്റിന്റെ വരവില്‍ ചൈനയെ വിമര്‍ശിച്ചിരുന്നു. ചൈന ഇവയെ കുറിച്ച് യാതൊരു വിവരങ്ങളും കൈമാറുന്നില്ലെന്നായിരുന്നു ആരോപണം. ടിയാങ്‌ഗോങ് ചൈനയുടെ രണ്ടാമത്തെ മനുഷ്യവാസമുള്ള ഔട്ട്‌പോസ്റ്റാണ്. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെയാണിത്. അതേസമയം ചൈന ബഹിരാകാശ മലിനീകരണത്തിന് നേതൃത്വം നല്‍കുകയാണെന്ന പരാതിയും ശക്തമാണ്. എല്ലാ കാര്യങ്ങള്‍ക്കും ഒട്ടും നിയന്ത്രണം ചൈനയില്‍ നിന്നുണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്.

English summary
chinese rocket falling back to earth second time in a year, where it is going to fall is dont know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X