• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണയെ നേരിട്ട് ഓടിച്ചവര്‍ ഈ രാജ്യങ്ങള്‍, വരാതെ മുന്‍കരുതലെടുത്തവരും കൂട്ടത്തില്‍, നേട്ടം ഇവര്‍ക്ക്

വുഹാന്‍: ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നുണ്ട്. ആഗോള മഹാരോഗമായി ഇതിനെ ലോകാരോഗ്യ സംഘടന വരെ വിലയിരുത്തി കഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാത്തവരും ഈ വെല്ലുവിളിയെ മറികടന്നവരുമുണ്ട്. ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞതും എതൊക്കെ രാജ്യത്താണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്തതെന്നാണ്. എന്നാല്‍ ഭൂമിശാസ്ത്രപരമായ കാരണം കൂടി ഇതിനുണ്ട്.

ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നാല്‍ അത് നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ചെറിയ സംസ്ഥാനങ്ങള്‍ ഇത് എളുപ്പത്തില്‍ സാധിക്കും. പക്ഷേ അപ്പോഴും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ അവിടെ സജ്ജമായിരിക്കണം. കേരളം പോലെ ഒരിടത്ത് ഇത് സാധ്യമാകുന്നതും അതുകൊണ്ടാണ്. കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പല രാജ്യങ്ങളും ജനസാന്ദ്രത കുറഞ്ഞവയാണ്.

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍

ബെലിസെ, ബറുണ്ടി, കേപ് വെര്‍ദെ, ചാഡ്, കോമോറോസ്, കൊറിയ, ഡൊമിനിക്ക, എല്‍ സാല്‍വദേര്‍, എറിത്രിയ, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, ഗ്രനാഡ, ഹെയ്തി, കിരിബാതി, കിര്‍ഗിസ് റിപബ്ലിക്ക്, ലിബിയ, മഡഗാസ്‌കര്‍, മലാവി, മാലി, മൗറീഷ്യാനിയ, മൗറീഷ്യസ്, മോണ്ടിനെഗ്രോ, മൊസാമ്പിക്, നൗറു, നിക്കരാഗ്വ, നൈജര്‍, പാപ്പുവ ന്യൂ ഗിനിയ, ആര്‍ബിഡി വെനസ്വേല, റിപബ്ലിക്ക് ഓഫ് യെമന്‍, സെയിന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെയിന്റ് ലൂസിയ, സമോവ, സിയെറ ലിയോണ്‍, സൊമാലിയ, സാം തോമേ പ്രിന്‍സിപ്പ്, താജിക്കിസ്ഥാന്‍, ടാന്‍സാനിയ, ബഹാമാസ്, ഗാമ്പിയ, തിമോര്‍-ലെസ്‌തെ, തുര്‍ക്ക്‌മെനിസ്ഥാന്‍, തുവാലു, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാന്‍, വനൗതു, പശ്ചിമ സഹാറ, സാമ്പിയ എന്നിവിടങ്ങളില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭേദമായവരും കൂട്ടത്തില്‍

ഭേദമായവരും കൂട്ടത്തില്‍

റിപബ്ലിക്ക് പലാവുവില്‍ മാര്‍ച്ച് ഒമ്പതിന് കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയില്‍ നിന്നെത്തിയ 73കാരിക്കായിരുന്നു കൊറോണ രോഗലക്ഷണങ്ങള്‍ കാണിച്ചത്. ഇവരുടെ സാമ്പിള്‍ തായ്‌വാനിലേക്ക് അയച്ചു. ഫലം നെഗറ്റീവായിരുന്നു. ടോംഗോയില്‍ 21കാരിക്കാണ് കൊറോണ സംശയിച്ചത്. ഇവരുടെ ഫലവും നെഗറ്റീവാണ്. ന്യൂസിലന്‍ഡില്‍ അടക്കം ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. പലാവു പിന്നീട് രോഗം വരാതിരിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുകയും ചെയ്തു.

ലാവോയും സോളമന്‍ ദ്വീപും

ലാവോയും സോളമന്‍ ദ്വീപും

സോളമന്‍ ദ്വീപില്‍ ഫെബ്രുവരി പത്ത് മുതല്‍ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരുടെ സാമ്പിള്‍ ഓസ്‌ട്രേലിയയിലാണ് പരിശോധിച്ചത് നാലും നെഗറ്റീവായിരുന്നു. ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപബ്ലിക്കില്‍ 50ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതെല്ലാം നെഗറ്റീവായിരുന്നു. ഇവിടെ സര്‍ക്കാര്‍ കടുത്ത നിരീക്ഷണങ്ങളാണ് നടത്തുന്നത്. രാജ്യത്തേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും കനത്ത പരിശോധനയാണ് ഉള്ളത്.

മാര്‍ഷല്‍ ദ്വീപ് മുതല്‍ ബോത്സ്വാന വരെ

മാര്‍ഷല്‍ ദ്വീപ് മുതല്‍ ബോത്സ്വാന വരെ

മാര്‍ഷല്‍ ദ്വീപില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. അത് നെഗറ്റീവായിരുന്നു. ചൈന, ഹോങ്കോങ്, മക്കാവു, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ജര്‍മനി, ഇറാന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് യാത്രാവിലക്കും മാര്‍ഷല്‍ ദ്വീപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊസോവോയില്‍ 70 കേസുകളും നെഗറ്റീവായിരുന്നു. എസ്വാതിനിയില്‍ സമാന അവസ്ഥ തന്നെ. ബാര്‍ബഡോസും കൊറോണയില്‍ നിന്ന് രോഗവിമുക്തി നേടിയെന്ന് പ്രഖ്യാപിച്ചിരുന്നു. സിറിയയില്‍ രണ്ടും ബോത്സ്വാനയില്‍ അഞ്ചും കേസുകളാണ് നെഗറ്റീവായി കണ്ടെത്തിയത്.

ജാഗ്രത കൊണ്ട് രക്ഷപ്പെടാം

ജാഗ്രത കൊണ്ട് രക്ഷപ്പെടാം

ജാഗ്രത കൊണ്ട് ഏത് രാജ്യത്തിനും കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് വ്യക്തമാകുന്നത്. നമീബിയയില്‍ 30കാരിക്കാണ് രോഗം സംശയിച്ചത്. ഇവര്‍ക്ക് പിന്നീട് കൊറോണയില്ലെന്ന് കണ്ടെത്തിയിരുന്നു. മ്യാന്‍മറിലും ഫലം നെഗറ്റീവായിരുന്നു. അങ്കോളയിലും ഏത്യോപ്യയിലും രോഗം പടരുന്നതിന് മുമ്പ് തന്നെ ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചു. ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം ഇവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ രാജ്യങ്ങളും സംശയത്തെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലായിരുന്നു.

English summary
countries that have tested coronavirus negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X