കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൻമനസുള്ളവർക്ക് സമാധാനം!!! സൈന്യമില്ലാ രാജ്യങ്ങളും!!!! ഈ രാജ്യങ്ങളില്‍ യുദ്ധമില്ലാ!

സൈന്യത്തിന്റെ സുരക്ഷിതത്വത്തേക്കാള്‍ സമാധാനമുളള രാജ്യങ്ങളും ഈ ലോകത്ത്.

  • By Ankitha
Google Oneindia Malayalam News

ഏതൊരു രാജ്യത്തിനലേയും ജനങ്ങളുടെ ആവശ്യം സമാധാനരപരമായ അന്തരീക്ഷമാണ്. സൈന്യത്തിന്റെ സുരക്ഷിതത്വത്തിൽ ഉറങ്ങാത്ത സമാധാനത്തിന്റെ മുദ്ര പതിഞ്ഞ രാജ്യങ്ങളുണ്ട് ലോകത്ത്‍. ലോകത്ത് യുദ്ധവും ആഭ്യന്തര കലാപങ്ങളും കൊടും പിരിക്കൊള്ളമ്പോഴും വെടിയുണ്ടകളുടെ ഒച്ച കേൾക്കാതെ ഉറങ്ങുന്ന രാജ്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

island

ഓരോ വര്‍ഷവും പ്രതിരോധ മേഖലയിലേക്ക് കോടികണക്കിന് രൂപ മുടക്കുമ്പോൾ ഈ രാജ്യങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുകയാണ്. അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യവുമൊന്നുമില്ലാതെ സമാധാനത്തോടെ കഴിയുന്ന ഈ രാജ്യങ്ങളെ മറ്റു രാഷ്ട്രങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.

അന്‍ഡോറ

അന്‍ഡോറ

പടിഞ്ഞാറന്‍ യൂറോപ്പിലെ 450 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഒരു ചെറിയ രാജ്യമാണ് അന്‍ഡോറ. പൈറീനെസ് പര്‍വ്വത നിരകള്‍ക്ക് സമീപത്തായി സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലായാണ് ഈ രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് അന്‍ഡോറ. 2012 ലെ കണക്കനുസരിച്ച് ജനസംഖ്യ 85,000. വിനോദസഞ്ചാരമാണ് പ്രധാന വരുമാനം. ക്രമസമാധാനപാലനത്തിന് പേരിന് ഒരു പൊലീസ് സേന മാത്രമാണുള്ളത്.

കോസ്റ്ററിക്ക

കോസ്റ്ററിക്ക

മധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്ററിക്ക. സമ്പന്ന തീരം എന്നാണ് രാജ്യത്തിന്റെ പേരിന്റെ അര്‍ത്ഥം. ശാന്ത സമുദ്രത്തിനും കരീബിയന്‍ കടലിനുമിടയിലാണ് കോസ്റ്ററിക്കയുടെ സ്ഥാനം. നിക്കരാഗ്വയും പനാമയുമാണ് അയല്‍രാജ്യങ്ങള്‍. 51,100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ രാജ്യത്തിനുള്ളത്. 1948 ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് പട്ടാളത്തെ പിരിച്ചുവിടുന്നത്. സ്വന്തം സൈന്യമില്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം കൂടിയാണ് കോസ്റ്ററിക്ക. പൊലീസാണ് ഇവിടുത്തെ ആഭ്യന്തര സുരക്ഷ വഹിക്കുന്നത്.

ഡൊമനിക്ക

ഡൊമനിക്ക

ഒരു ദ്വീപ് രാജ്യമാണ് ഡൊമനിക്ക. രാജ്യത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ പിരിച്ചുവിടപ്പെട്ട സൈന്യത്തിന്റെ ചരിത്രമാണ് ഡൊമനിക്കയ്ക്ക് പറയാനുള്ളത്.വിനോദസഞ്ചാരവും കൃഷിയുമാണ് ഇവിടുത്തെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍. പൊലീസിനാണ് ആഭ്യന്തര സുരക്ഷയുടെ ചുമതല.

ഗ്രനേഡ

ഗ്രനേഡ

മറ്റൊരു ഒരു ദ്വീപ് രാജ്യമാണ് ഗ്രനേഡ. വിനോദസഞ്ചാരമാണ് ഈ രാജ്യത്തിന്റെ സമ്പത്ത്. പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നാണിത്. വെറും 344 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെത്. 1943 ന് ശേഷം ഈ രാജ്യത്തും പട്ടാളമെന്ന സംവിധാനമില്ല. പൊലീസിനാണ് സുരക്ഷാ ചുമതല

വത്തിക്കാൻ

വത്തിക്കാൻ

ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍ നഗരം. റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനവുമാണ്. 44 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 800 പേര്‍ മാത്രം വരുന്ന ജനസംഖ്യയുമുള്ള നഗരം വിസ്തീര്‍ണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്. സ്വന്തമായി സൈന്യമില്ലെങ്കിലും സ്വിസ് ഗാര്‍ഡുകളാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. രേഖകകളിലില്ലെങ്കിലും ഇറ്റാലിയന്‍ സൈന്യവും വത്തിക്കാനൊപ്പമുണ്ട്.

പലാവു

പലാവു


ഫിലിപ്പീന്‍സിന് 800 കിലോമീറ്റര്‍ കിഴക്കായ പസഫിക് സമുദ്രത്തിലാണ് പലാവു രാജ്യം. അമേരിക്കന്‍ അധിനിവേശത്തിലായിരുന്നു പലാവു 1994 ഒക്ടോബര്‍ ഒന്നിനാണ് സ്വതന്ത്രമായത്. പലാവുവിനും സ്വന്തമായി സൈന്യമില്ല. പൊലീസിന് മാത്രമാണ് ഇവിടെ സുരക്ഷാ ചുമതലുള്ളത്. തീരദേശ സുരക്ഷക്ക് 30 അംഗ സേനയുമുണ്ട്. അമേരിക്കയാണ് പ്രതിരോധ സഹായം നല്‍കുന്നത്.

പനാമ

പനാമ

മധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണ് പനാമ. . വടക്ക്‌-തെക്ക് അമേരിക്കകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈ രാജ്യമാണ്.ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാണീ രാജ്യം. വമ്പന്‍ സമ്പദ് ശക്തികൂടിയാണ് പനാമ. 1990 മുതല്‍ പനാമക്കും സ്വന്തമായി സൈന്യമില്ല. അതിര്‍ത്തി കാക്കാനും ആഭ്യന്തര സുരക്ഷക്കും പനാമനേനിയന്‍ പബ്ലിക് ഫോഴ്‍സുമാണുള്ളത്.

English summary
The Armed Forces have become an indispensable part of almost every nation in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X