കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവാസ് ഷെരീഫിന്റെ കുടുംബത്തിന് കനത്ത തിരിച്ചടി; പുറത്തുപോകാനാകില്ല, അപേക്ഷ തള്ളി

  • By Ashif
Google Oneindia Malayalam News

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ആരോപണ വിധേയരായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബത്തിന് കനത്ത തിരിച്ചടി. രാജ്യത്തിന് പുറത്തുപോകുന്നത് വിലക്കാനുള്ള നീക്കം തടയില്ലെന്ന് കോടതി വ്യക്തമാക്കി.

Nawas

വിലക്കുള്ളവരുടെ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് നവാസ് ഷെരീഫിന്റെ കുടുംബം ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. നവാസിന്റെ കുടംബത്തിന്റെ പേര് യാത്രാ വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കളായ ഉസ്മാന്‍ സഈദ് ബസ്ര, ഗുല്‍ബസ് മുഷ്താഖ് എന്നിവരാണ് പട്ടികയില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

നവാസ് ശെരീഫ്, മൂന്ന് മക്കള്‍, മരുമകന്‍, ധനമന്ത്രി ഇസ്ഹാഖ് ദര്‍ എന്നിവരുടെ പേര് യാത്രാ വിലുക്കുള്ളവരുടെ പട്ടികകയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജി. ഇതിനെതിരേയാണ് നവാസിന്റെ കുടുംബം പുതിയ ഹര്‍ജി തിങ്കളാഴ്ച സമര്‍പ്പിച്ചത്. ഇത് കോടതി തള്ളുകയായിരുന്നു. വ്യാജ കമ്പനി പാനമയില്‍ സ്ഥാപിച്ച് വിദേശത്ത് കോടികളുടെ സ്വത്ത് നവാസിന്റെ കുടുംബം വാങ്ങിക്കൂട്ടിയെന്ന് അടുത്തിടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രി പദം നവാസിന് രാജിവയ്‌ക്കേണ്ടി വന്നത്.

English summary
Court rejects plea seeking Sharif family on ECL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X