Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു: ഇന്ത്യ, പാകിസ്ഥാന്‍ യാത്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള എല്ലാ യാത്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ. 30 ദിവസത്തേക്കാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കാനഡ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗഹാബ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കാനഡയിലെത്തുന്ന വിമാന യാത്രക്കാരില്‍ കോവിഡ് -19 കേസുകള്‍ കൂടുതലായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അവിടെ നിന്നുള്ള യാത്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് മന്ത്രി അറിയിച്ചു.

flight

ഇത് ഒരു താല്‍ക്കാലിക നടപടിയാണ്, അതേസമയം ഇനിയുള്ള സാഹചര്യം ഞങ്ങള്‍ വിലയിരുത്തി മുന്നോട്ട് പോകുന്ന ഉചിതമായ നടപടികള്‍ സ്വീകരിക്കും. വ്യാഴാഴ്ച മുതല്‍ വിലക്ക് പ്രാവര്‍ത്തികമാകും. ചരക്ക് വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ല. വാക്‌സിനുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ തുടര്‍ച്ചയായ കയറ്റുമതി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികരയാണ്. 24 മണിക്കൂറില്‍ മൂന്ന് ലക്ഷത്തിനടുത്ത് രോഗികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സഹാചര്യത്തിലാണ് കാനഡ അടക്കമുള്ള രാജ്യങ്ങള്‍ വിമാന വിലക്കുമായി രംഗത്തെത്തുന്നത്. നേരത്തെ യുകെ, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്ര വിമാനങ്ങള്‍ വിലക്കിയിരുന്നു.

അടുത്ത പത്ത് ദിവസത്തേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ചതായി യുഎഇ അറിയിച്ചത്. ഇതോടെ ഏപ്രില്‍ 24 ശനിയാഴ്ച രാത്രി 11.59 മുതല്‍ യാത്രാ നിരോധനം പ്രാബല്യത്തില്‍ വരുമെന്നും 10 ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിലക്ക് നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി അമേരിക്കയും രംഗത്തെത്തിയിരുന്നു. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവര്‍ ആയാലും ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതമാണെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി ഡി സി) തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപനം വളരെ ശക്തമാണെന്നും സിഡിസി നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+