യുഎസിൽ കൊവിഡ് വാക്സിനേഷന് തുടക്കമായി; ആശ്വാസ നിമിഷങ്ങൾ.. കണ്ണീരണിഞ്ഞ് ജനം
വാഷിങ്ടൺ; ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമാണ് അമേരിക്ക. രാജ്യത്ത് ഇതുവരെ 300,000 പേർക്കാണ് ജീവഹാനി സംഭവിച്ചത്.കൊവിഡ് പ്രാണനെടുത്ത രാജ്യത്ത് ജനങ്ങൾ ഇപ്പോൾ ചെറിയ ആശ്വാസത്തിലാണ്. കൊവിഡ് വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തിങ്കളാഴ്ചയോടെ രാജ്യത്ത് തുടക്കമായി.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യമാണ് രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. ഫൈസർ- ബയോൺടെക്കിന്റെ വാക്സിനാണ് ഇവിടെ വിതരണം ചെയ്യുന്നത്.
വെള്ളിയാഴ്ചയാണ് യുഎഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളും വാക്സിന് അനുമതി നൽകിയത്.ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ന്യൂയോർക്കിലെ ലോങ് ഐലന്റിൽ തീവ്രപരിചരണവിഭാഗത്തിലെ നഴ്സ് സാന്ദ്ര ലിൻഡ്സെയാണ് ആദ്യം വാക്സീൻ സ്വീകരിച്ചത്.മറ്റ് വാക്സിനുകൾ സ്വീകരിക്കുന്നതിന് സമാനമമായ അനുഭവം തന്നെയാണ് കൊവിഡ് വാക്സിനെടുത്തപ്പോഴും ഉണ്ടായതെന്ന് ഇവർ പറയുന്നു. അതേസമയം ചരിത്രത്തിലെ വളരെ വേദനാജനകമായ സമയത്തിന്റെ അവസാനത്തിന്റെ അടയാളമായിരിക്കട്ടെ ഇതെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം വാക്സിൻ വിതരണത്തെ വികാരനിർഭരമായാണ് ജനങ്ങൾ നോക്കി കണ്ടത്. വാക്സിൻ ദൗത്യത്തിന് തുടക്കം കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ വാക്സിൻ ആദ്യമായി സ്വീകരിച്ച സാന്ദ്ര ലിൻഡ്സെയാണ് കുറിച്ചാണ് താൻ ചിന്തിച്ചത്.അക്ഷരാർത്ഥത്തിൽ പൊട്ടിക്കരഞ്ഞ നിമിഷങ്ങളായിരുന്നു അത്, വാട്ടർവില്ലെയിലുള്ള, ഗെയിൽ കാർൾസൺ, 54 പറഞ്ഞു.സന്തോഷത്തിന്റെയോ ആശ്വാസത്തിന്റെയോ കണ്ണുനീർ ആയിരുന്നില്ലത്,മറിച്ച് എന്തോ വിങ്ങിപോകുന്ന അവസ്ഥയായിരുന്നു.ജീവിതം ഇതുരോലെ മാറ്റി മറിക്കപ്പെട്ട ഒരു അവസ്ഥയെ കുറിച്ചുള്ള ചിന്തകളായിരുന്നു,അവർ പറഞ്ഞു.
636 കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള വാക്സിനുമായി മിഷിഗണിലെ ഫൈസർ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ഞായറാഴ്ചയാണ് ആദ്യ ട്രക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച ഏകദേശം 150 ആശുപത്രികളിലാണ് കുത്തി വെയ്പ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 30 ലക്ഷം ഡോസ് ആണ് വിതരണം ചെയ്യുന്നത്.ഏപ്രിലോടെ 10 കോടി പേർക്കു നൽകുകയാണു ലക്ഷ്യം.
മോഡേണ വാക്സിൻ വളരെ സംരക്ഷിതം; ഗുരുതമായ കൊവിഡ് ബാധയെ തടയുമെന്നും കണക്കുകൾ
സൗദിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, പ്രവാസികള്‍ക്കും വാക്‌സിനേഷന്‍ സൗകര്യം!!