യുഎഇയില്‍ നിന്നുള്ളവര്‍ക്ക് നിരോധനം പ്രഖ്യാപിച്ച് സൗദി അറേബ്യ; മറ്റു 2 രാജ്യക്കാര്‍ക്കും വിലക്ക്
റിയാദ്: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. കൊവിഡ് രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് വിലക്ക്. യുഎഇ, വിയറ്റ്‌നാം, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിരോധനം. സമാന നടപടി നേരത്തെ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഇളവ് ചെയ്തിരുന്നു. ഇവിടേക്ക് സൗദി പൗരന്‍മാര്‍ പോകുന്നതിനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വേഗം തിരിച്ചെത്തണം. നാട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. ഞായറാഴ്ച രാത്രി മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.

ഹോളിവുഡ് താരം ടോം ക്രൂസിന് ഇന്ന് പിറന്നാള്‍; നടന്റെ അടിപൊളി ചിത്രങ്ങള്‍
സൗദി പൗരന്‍മാര്‍ക്ക് വീണ്ടും തിരിച്ചെത്താന്‍ സൗകര്യമുണ്ടാകും. എന്നാല്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ആര്‍ക്കും അനുവദിക്കില്ല. സൗദിയില്‍ നിന്ന് ഉടന്‍ തിരിച്ചുവരാം എന്ന ഉദ്ദേശത്തോടെ യുഎഇയിലേക്ക് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് തിരിച്ചടിയാകും. മാത്രമല്ല. സൗദിയിലേക്കുള്ള യാത്രയ്ക്ക് നിരവധി ഇന്ത്യക്കാര്‍ എത്യോപ്യ വഴി സ്വീകരിച്ചിരുന്നു. എത്യോപ്യയില്‍ എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് വിമാനം കയറിയിരുന്നത്. ഇങ്ങനെ നിരവധിയാളുകള്‍ ക്വാറന്റൈനില്‍ കഴിയവെയാണ് സൗദിയുടെ പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാണ്.
ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്‍മാര്‍ക്ക് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് തിരിച്ചെത്താന്‍ സാധിക്കുക. ഞായറാഴ്ച രാത്രി മുതല്‍ പുതിയ ഉത്തരവ് നിലവില്‍ വരും. അതുകൊണ്ടുതന്നെ പലരും തിടുക്കത്തില്‍ സൗദിയിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്. സൗദിയില്‍ ഇതുവരെ അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 7800 പേര്‍ മരിക്കുകയും ചെയ്തു. നേരത്തെ ചില രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ നിരോധനം പ്രഖ്യാപിച്ച രാജ്യങ്ങള്‍ 13 ആയി.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications