കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീഫണ്ട് പ്രതീക്ഷിച്ചത് 7960 രൂപ, കിട്ടിയത് 82 കോടി !... ആർഭാട ജീവിതം, പിന്നാലെ പുലിവാല്

Google Oneindia Malayalam News

മെല്‍ബണ്‍: റീഫണ്ടായി ലഭിക്കേണ്ട 7960 രൂപയ്ക്ക് പകരം യുവതിക്ക് ലഭിച്ചത് 82 കോടി രൂപ. എന്നാല്‍ ഈ തുക അബന്ധത്തില്‍ വന്നതാണെന്ന് അറിഞ്ഞിട്ടും തിരിച്ചുകൊടുക്കാതെ ആഢംബരത്തിന് മുടക്കിയ യുവതി കുടുങ്ങി. ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം നടന്നത്. ഇന്ത്യന്‍ വംശജയായ തേവമനോഗരി മണിവേല്‍ എന്ന യുവതിയാണ് പുലിവാല്‍ പിടിച്ചത്.

സംഭവമിങ്ങനെ റീഫണ്ടുമായി ബന്ധപ്പെട്ട് മെല്‍ബണില്‍ താമസിക്കുന്ന തേവമനോഗരിക്ക് 100 ഡോളര്‍ (7960 രൂപയോളം) ലഭിക്കാന്‍ ഉണ്ടായിരുന്നു.എന്നാൽ റിഫണ്ട് തുക വന്നപ്പോൾ കഥമാറി. 100 ഡോളര്‍ പ്രതീക്ഷിച്ച ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയത് 10.4 മില്ല്യണ്‍ ഡോളര്‍ അതായത് ഏതാണ്ട് 82 കോടിക്ക് അടുത്ത്. കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് ഈ സംഭവം. ക്രിപ്റ്റോ കറന്‍സി ഡോട്ട് കോം എന്ന സ്ഥാപമാണ് അക്കൗണ്ട് നമ്പര്‍ തെറ്റി ഇത്തരത്തില്‍ വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്തതത്.

refund

എന്നാല്‍ തന്‍റെ അക്കൗണ്ടില്‍ വലിയ തുക വന്നിട്ടും അത് തേവമനോഗരി വിവരം കമ്പനിയെ അറിയിച്ചില്ല. പകരം അത് എടുത്ത് ചിലവാക്കാന്‍ തുടങ്ങി. 10 കോടിയോളം ചിലവാക്കി ഒരു അഢംബര വില്ലയാണ് ആദ്യം വാങ്ങിയത്. നാലോളം ബെഡ് റൂം, നീന്തല്‍ കുളം എല്ലാം ഉള്ളതായിരുന്നു ഈ വീട്. ഇങ്ങനെ സുഖമായി ജീവിച്ചുവരുകയായിരുന്നു ഇവര്‍.

18 നിലകൾ, 20 യുദ്ധവിമാനങ്ങൾ, 1600 പേരുടെ ക്രൂ... കരുത്താകാൻ ഐഎൻഎസ് വിക്രാന്ത്, ഇത് ഇന്ത്യൻ പ്രതിരോധത്തിന്റെ പുതുചരിത്രം

അതിനിടെയാണ് ക്രിപ്റ്റോ കറന്‍സി ഡോട്ട് കോം ഓഡിറ്റ് നടത്തിയപ്പോള്‍ അവര്‍ക്ക് പറ്റിയ തെറ്റ് മനസിലാക്കിയത്. ആദ്യം അവര്‍ തേവമനോഗരിയെ ബന്ധപ്പെട്ടെങ്കിലും അവര്‍ പണം മടക്കി നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെ ക്രിപ്റ്റോ കറന്‍സി ഡോട്ട് കോം നിയമ നടപടികള്‍ ആരംഭിച്ചു. അതിന്‍റെ ഭാഗമായി യുവതിയുടെ അക്കൗണ്ട് നിയപരമായി മരവിപ്പിച്ചു.

വീട് കമ്പനി നിയമ നടപടിയിലൂടെ പിടിച്ചെടുക്കും എന്ന അവസ്ഥയില്‍ യുവതി വീണ്ടും അതിബുദ്ധി കാണിച്ചു. വീടിന്‍റെ രജിസ്ട്രേഷൻ മലേഷ്യയിലുള്ള സഹോദരിയുടെ പേരിലേക്ക് മാറ്റി. ഇതോടെ സഹോദരിയും കേസിൽപ്പെട്ടു. ഇരുവർക്കും എതിരെ കമ്പനി കേസ് കൊടുത്തു. ബംഗ്ലാവിന്റെ വിലയും പത്തു ശതമാനം പലിശയും നഷ്ടപരിഹാരമായി കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്.

തുടർന്ന് നടന്ന നിയമ നടപടികൾക്കൊടുവിൽ കേസില്‍ വിധിവന്നു. സഹോദരിയോ അഭിഭാഷകരോ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് കമ്പനിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. വീടിന്റെ വിലയായ 10.7 കോടി രൂപ പുറമേ 21.7 ലക്ഷം രൂപ പലിശയിനത്തിൽ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. വീട് വിൽക്കാനുള്ള അനുമതിയും ക്രിപ്റ്റോ കറന്‍സി ഡോട്ട് കോമിന് ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന പണം ക്രിപ്പ്റ്റോ ഡോട്ട് കോമിന് തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ടും വിധിയുണ്ട്.

സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....

English summary
Cryptocurrency trading platform accidentally transferred 82 crore to an Australian woman when processing a rs 7960 refund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X