Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെയും കാമുകിയെയും കാണാന്‍ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച പിതാവ് ജയിലില്‍

ലണ്ടന്‍: 21കാരനായ മകന്റെയും പത്തൊന്‍പത് വയസുള്ള കാമുകിയുടെയും ലൈംഗിക കേളി കാണാന്‍ മകന്റെ മുറിയില്‍ ഒളി ക്യാമറ സ്ഥാപിച്ച പിതാവ് ജയിലിലായി. ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷെയറില്‍ നടന്ന സംഭവത്തില്‍ ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് പിതാവിനെ നാലുവര്‍ഷത്തേക്ക് ജയിലിടയ്ക്കാന്‍ ഉത്തരവിട്ടത്.

പിതാവിന്റെ പ്രവര്‍ത്തി സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. സ്വന്തം കുടുംബത്തില്‍ പോലും മക്കള്‍ സുരക്ഷിതരല്ലെന്ന് വരുന്നത് ആപത്കരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അമ്പത്തിമൂന്നുകാരനായ പിതാവ് തന്റെ 12 വയസുള്ള മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും ആരോപണം ഉണ്ടായിരുന്നു.

sil-cam

മകനും കാമുകിയും പതിവായി ബെഡ്‌റൂമില്‍ കയറി വാതില്‍ അടയ്ക്കുന്നതുകണ്ടാണ് പിതാവ് ഒളി ക്യാമറ സ്ഥാപിച്ചത്. റൂമിനുള്ളില്‍ എന്താണ് നടക്കുന്നത് എന്ന് കാണുകയായിരുന്നു ഉദ്ദേശം. സംഭവം ലൈവ് ആയി കാണുവാനായി ടിവിയിലേക്ക് ക്യാമറ ബന്ധിപ്പിക്കുകയും ചെയ്തു. അടുക്കളയില്‍ സ്ഥാപിച്ച ടിവിയിലൂടെയാണ് പാചകം ചെയ്യുന്നതിനിടയില്‍ പിതാവ് പതിവായി രഹസ്യ രംഗങ്ങള്‍ കണ്ടാസ്വദിച്ചത്.

എന്നാല്‍ പിതാവില്ലാത്തപ്പോള്‍ മകള്‍ ടിവി ഓണ്‍ ചെയ്തതോടെയാണ് സംഭവം പുറത്തായത്. ചാനല്‍ മാറ്റുന്നതിനിടയില്‍ സഹോദരന്റെ ബെഡ്‌റൂം രംഗങ്ങള്‍ കണ്ട പെണ്‍കുട്ടി സഹോദരന്റെ കാമുകിയോട് വിവരം പറയുകയായിരുന്നു. ഇതോടെ പിതാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+