കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാന്‍ അതീവ സുന്ദരി, വധിച്ചത് നൂറിലധികം തീവ്രവാദികളെ... പക്ഷെ കിട്ടിയത് രാജ്യത്തിന്റെ വിലക്കും...

രുപത്തിരണ്ട്കാരിയായ ജൊയാന പലനിക്കാണ് ഈ ദുര്‍വിധി വന്നത്. സിറിയയിലെയും ഇറാഖിലെയും ഐസിസ് തീവ്രവാദികളുമായാണ് ജൊയാന പടപൊരുതിയത്.

  • By വേണിക അക്ഷയ്
Google Oneindia Malayalam News

കോപെന്‍ഹാഗന്‍: തീവ്രവാദികളോട് പോരാടിയ ഡെന്മാര്‍ക്ക് സുന്ദരിക്ക് കിട്ടിയത് രാജ്യത്തിന്റെ വിലക്ക്. ഇരുപത്തിരണ്ട്കാരിയായ ജൊയാന പലനിക്കാണ് ഈ ദുര്‍വിധി വന്നത്. സിറിയയിലെയും ഇറാഖിലെയും ഐസിസ് തീവ്രവാദികളുമായാണ് ജൊയാന പടപൊരുതിയത്.

കുര്‍ദിസിലായിരുന്ന ജൊയാനയെ തന്റെ സ്വദേശമായ ഡെന്‍മാര്‍ക്കിലെത്തിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് ഏഴ് കോടി രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്.

 യുദ്ധം

യുദ്ധം

2014 ല്‍ കൗമാരക്കാരിയായിരിക്കുമ്പോഴാണ് ജൊയാന പഠനം ഉപേക്ഷിച്ച് ഐസിസ് തീവ്രവാദികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഇറാഖിലേക്കും സിറിയയിലേക്കും പോയത്.

 കുറ്റവാളിയെന്ന് മുദ്രകുത്തി

കുറ്റവാളിയെന്ന് മുദ്രകുത്തി

മത പുരോഹിതര്‍ക്ക് വേണ്ടി യുദ്ധം ചെയ്ത ജൊയാനയെ പിന്നീട് രാജ്യം കുറ്റവാളിയെന്ന് മുദ്രകുത്തി ജയിലിലടച്ചു. ഈ തീരുമാനത്തിനെതിരെ ഡെന്മാര്‍ക്കിന് നിരവധി വിമര്‍ശനമേല്‍ക്കേണ്ടി വന്നെങ്കിലും തീരുമാനത്തില്‍ നിന്ന് രാജ്യം പിന്തിരിഞ്ഞില്ല.

 ചെറു പ്രായത്തില്‍ തോക്കെടുത്തു

ചെറു പ്രായത്തില്‍ തോക്കെടുത്തു

യുഎന്നിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ജൊയാന ജനിച്ചത്. തന്റെ ഒമ്പതാമത്തെ വയസ്സില്‍ ഡെന്‍മാര്‍ക്കിലെത്തുകയായിരുന്നു. ആ സമയം തൊട്ട് തന്നെ തോക്കെടുത്ത് വെടിവെക്കാന്‍ ശീലിക്കുകയും ചെയ്തിരുന്നു.

 തലയ്ക്കിട്ടത് 7 കോടി

തലയ്ക്കിട്ടത് 7 കോടി

ജൊയാനയുടെ ധീരത രാജ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല 2015 ല്‍ രാജ്യത്തേക്ക് തിരിച്ചു വന്ന ജൊയാനയെ രാജ്യം വിട്ട് പുറത്ത് പോകുന്നതിന് വിലക്കുകയും ചെയ്തു. തുടര്‍ന്നാണ് ജൊയാനയുടെ തലക്ക് സര്‍ക്കാര്‍ ഏഴ് കോടി പ്രഖ്യാപിച്ചത്.

English summary
The 22-year-old former student Joanna Palani quit studies in 2014, when she was still a teenager, to fight ISIS militants in Syria and Iraq.She fought for the Kurds but after returning to her home in Denmark, she was taken into custody. Joanna even faced a jail sentence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X