പ്രസംഗത്തിനിടയില്‍ കുഞ്ഞ് കരഞ്ഞതിന് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ശിക്ഷ
വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസംഗം തടസ്സപെടുത്തിയ കുഞ്ഞിനെയും അമ്മയെയും വേദിയില്‍ നിന്നും ഇറക്കി വിട്ടു.
തെരഞ്ഞെടുപ്പ് പരിപാടിയുടെ ഭാഗമായി വെര്‍ജീനിയയില്‍ പ്രസംഗം നടക്കുന്ന വേദിയിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ തനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെന്നും കരച്ചില്‍ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

കുഞ്ഞ് കരച്ചില്‍ നിര്‍ത്താതായപ്പോഴാണ് അമ്മയോട് കുഞ്ഞിനെയും കൂട്ടി വേദി വിട്ട് പോകാന്‍ ആവശ്യപ്പെട്ടത്. വെര്‍ജീനിയയില്‍ ഐടി വിഭാഗത്തിലെ അമേരിക്കന്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥലത്താണ് ട്രംപ് പ്രസംഗം നടത്തിയത്.
ട്രംപിന്റെ നടപടിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ട പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തിലാണ് ട്രംപിന്റെ ഭാര്യയുടെ ന
ഗ്നചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി എന്ന വിവാദ വാര്‍ത്ത എത്തിയത്.












Click it and Unblock the Notifications