കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റത്തിന് ഒരുങ്ങിക്കോളൂ... അമേരിക്കക്കാര്‍ക്ക് ട്രംപിന്റെ വാഗ്ദാനം

അമേരിക്കയെ ഒറ്റക്കെട്ടാക്കുമെന്ന് പ്രസിഡന്‍റ് ഡൊനാള്‍ഡ് ട്രംപിന്‍റെ വാഗ്ദാനം. 45ാം പ്രസിഡന്‍റായി ട്രംപ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

  • By Gowthamy
Google Oneindia Malayalam News

വാഷിങ്ടണ്‍ : എല്ലാം മാറാന്‍ പോകുന്നു, ഞാന്‍ സത്യം ചെയ്യുന്നു. അമേരിക്കയുടെ 45ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് പ്രസിഡന്റ് ട്രംപ് അമേരിക്കക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളിലൊന്നാണ് ഇത്.

ദശകങ്ങളായി രാജ്യത്ത് കൊണ്ടുവരാത്ത പലതും കൊണ്ടുവരാനാണ് തന്റെ തീരുമാനമെന്നും ഇതിലൂടെ വന്‍മാറ്റത്തിനാണ് ശ്രമിക്കുന്നതെന്നും ട്രംപ് പറയുന്നു. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

അമേരിക്കക്കാരെ ഒറ്റക്കെട്ടാക്കുമെന്നും ട്രംപ് പറഞ്ഞു. എല്ലാവരെയും ഉള്‍പ്പെടുത്തി രാജ്യത്തെ മഹത്തരമാക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പറയുന്നു. തൊഴിലവസരങ്ങള്‍ രാജ്യത്ത് തിരികെ എത്തിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്യുന്നു. സൈന്യത്തെ ശക്തിപ്പെടുത്തുമെന്നും അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുമെന്നും ട്രംപ് പറയുന്നു.

donald trump

സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിനു പിന്നാലെ തന്നെ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ട്രംപ്. വെള്ളിയാഴ്ചയാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ട്രംപ് നന്ദി പറഞ്ഞിരുന്നു. അമേരിക്കയുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Billionaire Republican Donald Trump on Thursday pledged to bring unity to America as he swept into Washington on the eve of the most consequential moment of his life his inauguration as 45th president of the United States.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X