കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് അപകടകാരികളുടെ കൂടിക്കാഴ്ച സൗദിയില്‍; എന്തും സംഭവിക്കും, കാതോര്‍ത്ത് ലോകം!!

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അപകടകാരി എന്ന് വിശേഷിപ്പിച്ചത് ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗമാണ്.

  • By Ashif
Google Oneindia Malayalam News

റിയാദ്: ലോകം ആശങ്കയോടെ കാണുന്ന രണ്ടു പേരുടെ കൂടിക്കാഴ്ച അടുത്താഴ്ച സൗദി അറേബ്യയില്‍ നടക്കും. ഒന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്. അദ്ദേഹം അടുത്താഴ്ച സൗദിയിലെത്തുന്നുണ്ട്. മുസ്ലിം രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും.

ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്. അതിന് അദ്ദേഹം തിരഞ്ഞെടുത്തതാകട്ടെ സൗദി അറേബ്യയും. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുകയാണ് ട്രംപിന്റെ ലക്ഷ്യം. അദ്ദേഹം സൗദിയിലെത്തിയാല്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും.

ഭൂമിയിലെ അപകടകാരി

ഭൂമിയിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്നാണ് ലോകത്തെ ബഹു ഭൂരിഭാഗം ജനങ്ങളും ട്രംപിനെ കാണുന്നത്. അദ്ദേഹം പ്രസിഡന്റായ ശേഷവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങളും കണക്കിലെടുത്താണ് ഇങ്ങനെ ഒരു വിശേഷണം ട്രംപിന് വന്നത്.

സൗദി രാജകുമാരന്‍ മുഹമ്മദ്

അതേസമയം, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അപകടകാരി എന്ന് വിശേഷിപ്പിച്ചത് ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗമാണ്. മുഹമ്മദിന്റെ നയങ്ങളും നിലപാടുകളും കണക്കിലെടുത്താണ് അദ്ദേഹത്തെ സംബന്ധിച്ച് ഇങ്ങനെ ഒരു പരാമര്‍ശം ജര്‍മന്‍ ഏജന്‍സി നടത്തിയത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനം

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ട്രംപ് സൗദിയിലെത്തുന്നത്. 81 കാരനായ സല്‍മാന്‍ രാജാവാണ് സൗദിയുടെ ഭരണാധികാരിയെങ്കിലും ഭരണത്തിന്റെ ചക്രം മകന്‍ മുഹമ്മദിന്റെ കൈയിലാണ്. അദ്ദേഹം പ്രതിരോധ മന്ത്രികൂടിയാണ്.

മുഹമ്മദിന്റെ നിലപാടുകള്‍

ഈ ചുമതല ഏറ്റെടുത്ത ശേഷം മുഹമ്മദ് നടത്തിയ നീക്കങ്ങള്‍ തീര്‍ത്തും പ്രകോപനമായിരുന്നുവെന്ന് ഇന്റിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടര വര്‍ഷമായി അധികാരത്തിലിരിക്കുന്ന മുഹമ്മദിന്റെ പല നിലപാടുകളും എടുത്തുചാടിയുള്ളതായിരുന്നു. മിക്കതിനും ദീര്‍ഘ വീക്ഷണവുമുണ്ടായിരുന്നില്ല.

 സിറിയയിലെ ഇടപെടല്‍

സിറിയയിലെ ഇടപെടലായിരുന്നു മുഹമ്മദ് ആദ്യം നടത്തിയ നീക്കം. നേരിട്ടല്ലെങ്കിലും അവിടെയുള്ള വിമതര്‍ക്ക് ആയുധവും മറ്റും നല്‍കി പ്രോല്‍സാഹനം നല്‍കി. ശിയാ വിരുദ്ധതയാണ് മുഹമ്മദിനെ ഇങ്ങനെ ചെയ്യാന്‍ പ്രോരിപ്പിച്ചത്. എന്നാല്‍ ഇത് സിറിയയില്‍ റഷ്യന്‍ ഇടപെടലിലേക്ക് നയിച്ചു. തൊടുപ്പിന്നാലെ അമേരിക്കയുമെത്തി.

യമനില്‍ സൈനികമായി ഇടപ്പെട്ടു

യമനില്‍ സൈനികമായി ഇടപ്പെട്ടതും മുഹമ്മദിന്റെ തീരുമാനപ്രകാരമാണ്. അവിടുത്തെ ഭരണകൂടത്തെ പിന്തുണച്ച് സൈന്യത്തെ അയച്ച സൗദി ആക്രമണം നടത്തിയത് ശിയാ വിഭാഗക്കാരായ ഹൂഥികള്‍ക്ക് നേരെ. അതിന്റെ ഫലം 1.7 കോടി യമനികളെ കൂടുതല്‍ ക്ഷാമത്തിലേക്ക് തള്ളിയിട്ടു എന്നതായിരുന്നു.

സ്വയം പര്യാപ്തമാക്കുക

2015 ജനുവരിയിലാണ് മുഹമ്മദ് പ്രതിരോധമന്ത്രിയായി ചുമതലയേറ്റെടുത്തത്. പിന്നീട് അദ്ദേഹം സൗദി അറേബ്യയെ സ്വയം പര്യാപ്തമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും പലതും തിരിച്ചടിയായിരുന്നു ഫലം. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലെ ഇടപെടലുകള്‍.

ഒന്നര വര്‍ഷത്തിനിടെ ശരിവച്ചു

അന്ന് ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗം അപകടകാരി എന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും ജര്‍മന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ രേഖകള്‍ പിന്‍വലിച്ചു. പക്ഷേ പിന്നീട് ഒന്നര വര്‍ഷത്തിനിടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ പല നീക്കങ്ങളും ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാമര്‍ശം ശരിവയ്ക്കുന്നതായിരുന്നു.

 ലക്ഷ്യമിടുന്നത് ഇറാനെയാണ്

മുഹമ്മദ് ലക്ഷ്യമിടുന്നത് ഇറാനെയാണ്. കഴിഞ്ഞാഴ്ച സൗദി ചാനലുകള്‍ക്ക് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ ഇറാനില്‍ ആക്രമണം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് ഇറാന്‍ പ്രകോപനപരമായ മറുപടിയും നല്‍കി. ഇരുരാജ്യങ്ങളും പ്രത്യക്ഷമായി സൈനിക ഏറ്റുമുട്ടല്‍ ഇതുവരെയില്ല. മുഹമ്മദിന്റെ പ്രസ്താവന അതിന് തുടക്കമിടുന്നു എന്ന സൂചനയാണ് നല്‍കിയത്.

ട്രംപിന്റെ ലക്ഷ്യം യമനാണ്

അതേസമയം, ട്രംപിന്റെ ലക്ഷ്യം യമനാണ്. യമന്‍ യുദ്ധത്തില്‍ സൗദിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയതാണ്. ഈ മാസം 19നാണ് ട്രംപ് സൗദിയിലെത്തുന്നത്. അതിന് ശേഷം അദ്ദേഹം ഇസ്രായേലിലേക്ക് പോകും. സിറിയയിലും അഫ്ഗാനിലും അപ്രതീക്ഷിത ആക്രമണം നടത്തി വിവാദത്തിലായ ട്രംപിന്റെ പുതിയ പ്രഖ്യാപനം എന്താകുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ സഹകാരികള്‍ക്ക് പോലും നിശ്ചയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ താഴെ

ബിജെപി നേതാവിന്റെ കാമവികൃതികള്‍; 50 തുണിയില്ലാത്ത സ്ത്രീകള്‍, എല്ലാം ബിജെപി നേതാവിന്റെ കാമവികൃതികള്‍; 50 തുണിയില്ലാത്ത സ്ത്രീകള്‍, എല്ലാം

ഇറാനെ ആക്രമിക്കുമെന്ന് സൗദി അറേബ്യ; ഇറാന്‍ നല്‍കിയ മറുപടി ഗംഭീരം, മക്കയും മദീനയും!!ഇറാനെ ആക്രമിക്കുമെന്ന് സൗദി അറേബ്യ; ഇറാന്‍ നല്‍കിയ മറുപടി ഗംഭീരം, മക്കയും മദീനയും!!

English summary
Many people view Donald Trump as the most dangerous man on the planet, but next week he flies to Saudi Arabia for a three-day visit during which he will meet a man who surely runs him a close second as a source of instability.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X