കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്ജി അംഗത്വം; ഇന്ത്യയുടെ എല്ലാ ശ്രമങ്ങള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പിന്തുണ

Google Oneindia Malayalam News

ജനീവ: ആണവ വിതരണ സംഘത്തില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പിന്തുണ ഉറ്പാക്കപന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിജയം. എന്‍എസ്ജിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ഏത് ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ജൊഹാന്‍ ഷ്‌നൈഡര്‍ അമ്മാന്‍ പറഞ്ഞു.

മോദിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഷ്‌നൈഡറുമായി നടന്ന കൂടിക്കാഴ്ചക്കിടെയാണ് ഇന്ത്യ നാളുകളായി ആവശ്യപെട്ടുകൊണ്ടിക്കുന്ന കാര്യത്തിന് ഷ്‌നൈഡറിന്റെ ഭാഗത്ത് നിന്നും അനുകൂല സന്ദേശം ലഭിച്ചത്. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പ് വെക്കാത്തതിന്റെ പേരില്‍ നിരന്തരമായി ഇന്ത്യയുടെ ആവശ്യം എന്‍എസ്ജി തള്ളുകയായിരുന്നു.

NSG

എന്നാല്‍ 2008ല്‍ അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പുവെച്ചതോടെ വിവിധ വിതരണ രാജ്യങ്ങളില്‍ നിന്നും ആണവ സാമഗ്രികള്‍ വാങ്ങാമെന്ന സ്ഥിതി ഉളവായി. എങ്കിലും അംഗത്വം സംബന്ധിച്ചുള്ള തീരുമാനം പിന്നെയും നീളുകയായിരുന്നു.

ആണവ വിതരണ സംഘത്തില്‍ അംഗമാകാന്‍ ഇന്ത്യക്ക് പിന്തുണ നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാന തടസ്സമായി ഇപ്പോഴും നിലനില്‍ക്കുന്നത് ചൈനയുടെ എതിര്‍പ്പാണ്. സിയോളില്‍ എന്‍എസ്ജി കൂടിക്കാഴ്ച ഈ മാസം അവസാനം നടക്കാനിരിക്കുമ്പോള്‍ ശക്തമായ പിന്തുണയാണ് ഇന്ത്യക്ക് ആവശ്യമായി വരിക.

English summary
Prime Minister Narendra Modi has scored a big win for India's bid to be admitted to the Nuclear Suppliers Group or NSG, a 48-member club of nuclear trading nations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X