Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടസ്‌ഫോടനം: ചാവേറായ 13കാരി പിടിയില്‍!

ലാഗോസ്: നൈജീരിയയെ നടുക്കിയ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയന്‍ നഗരമായ ജോസിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ടെര്‍മിനസ് ബസ് സ്റ്റേഷന് സമീപത്തുളള മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തായിരുന്നു സ്‌ഫോടനമെന്ന് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (എന്‍ ഇ എം എ) തലവന്‍ മഹമ്മദ് അബ്ദുള്‍സലാം പറഞ്ഞു.

കാനോയില്‍ 13 കാരി ചാവേറിനെ പോലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. വൈദ്യസഹായം തേടി കാനോയിലെ ഒരു ക്ലിനിക്കിലെത്തിയ 13 കാരിയും സഹായിയുമാണ് പിടിയിലായത്. സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. പരിശോധനയ്ക്കിടെ പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും പോലീസ്സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.

nigeria-

വടക്കുകിഴക്കന്‍ സംസ്ഥാനമായ ബൗച്ചിയിലെ താമസക്കാരിയാണേ്രത അറസ്റ്റിലായ പെണ്‍കുട്ടി. ജോസിലെ കാന്തിന്‍ ക്വാരി ടെക്‌സ്‌റ്റൈല്‍ ബസാറില്‍ സ്‌ഫോടനം നടത്തിയ സംഘവുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ട് എന്നാണ് പോലീസ് കരുതുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുന്നതിന്റെ തെളിവാണ് ഈ അറസ്റ്റ്.

ജോസിലെ കാന്തിന്‍ ക്വാരി ടെക്‌സ്‌റ്റൈല്‍ ബസാറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 31 പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് കിട്ടി. കൂടുതല്‍ ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടതായും സംശയമുണ്ട്. ബൊക്കോഹറാം തീവ്രവാദികള്‍ മുന്‍പ് ഈ സ്ഥലം ആക്രമിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ഇവിടെയുണ്ടായ ഇരട്ട കാര്‍ബോംബ് ആക്രമണത്തില്‍ 118 പേരാണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+