ദുബായ് എക്സ്പോയിൽ ഇത് വൈറെറ്റി; ടീ ഷർട്ട് നിറയെ മുദ്രകൾ മാത്രം; പ്രവാസി മലയാളി ശ്രദ്ധ നേടുന്നു
ദുബായ്: ദുബായ് എക്സ്പോയിൽ വേറിട്ട കാഴ്ചകൾ സമ്മാനിച്ച് മലയാളിയായ സൈജു. എക്സ്പോ പവിലിയനുകളിലെ മുദ്രകൾ പതിപ്പിച്ച വ്യത്യസ്ത ടീ ഷർട്ടുമായാണ് സൈജു ശ്രദ്ധേയൻ ആകുന്നത്. മാവേലിക്കര സ്വദേശിയാണ് സൈജു നൈനാൻ.
പവലിയനുകൾ സന്ദർശിക്കുന്നതിന് പുറമേ ഒരു ടീഷർട്ട് നിറയെ മുദ്രകളും ആയാണ് ഈ മലയാളി ശ്രദ്ധ പിടിച്ചു പറ്റുന്നത്. മലയാളിയുടെ ഈ വേറിട്ട ടീ ഷർട്ടിൽ 216 പവലിയനുകളുടെ മുദ്രകളുണ്ട്.

ഈ വ്യത്യസ്തതയ്ക്ക് പുറമേ എക്സ്പോ പാസ്പോർട്ടുകളും മുദ്ര ചെയ്തിട്ടുണ്ട്. സൈജുവിന് ഏറ്റവും പ്രിയം ഏറുന്നത് ക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ പവിലിയിനുകളാണ്. പതിനെട്ടു വർഷമായി ഇദ്ദേഹം യുഎഇയിലാണ് താമസം. സമൂഹ മാധ്യമങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രധാന ശ്രദ്ധ ചെലുത്താറുണ്ട് ഈ മലയാളി.
എഫ് എം റേഡിയോയിൽ നടത്തുന്ന മത്സരത്തിലും പങ്കെടുക്കും. ഇതുവരെ 11 രാജ്യങ്ങളിൽ ഇദ്ദേഹം സന്ദർശിച്ചു. തന്റെ കുട്ടികളുടെ പേരിടുന്നതിൽ പോലും സൈജു വ്യത്യസ്ത കണ്ടെത്തിയിട്ടുണ്ട്. മൂത്ത മകളുടെ പേര് വെനൂന എന്നാണ്. ആദ്യം ജനിക്കുന്ന പെൺകുട്ടി എന്നാണ് ഈ പേരിനർത്ഥം എന്ന് സൈജു പറയുന്നു. രണ്ടാമത്തെ മകളുടെ പേര് മറ്റൊരു പുതുമയാണ് ടിവോണ എന്നാണ് പേര്.
അതേസമയം, മത്സരങ്ങളിൽ പങ്കെടുക്കുന്നത് താല്പര്യം ആണെന്നും സ്കൂൾ കാലം മുതൽ മത്സരങ്ങളിൽ പേര് കൊടുക്കുന്നത് ശീലമാണെന്ന് ഇദ്ദേഹം പറയുന്നു. മാളിൽ നടന്ന ഒരു മത്സരത്തെ ഇതിനിടെ സൈജു ഓർത്തെടുത്തു. 'ഒരിക്കൽ മാളിൽ ഒരു പാചക മത്സരം നടന്നിരുന്നു. മത്സരത്തോട് ഉളള ആവേശത്താൽ ചാടിക്കയറി ഒരു ഓംലൈറ്റ് ഉണ്ടാക്കി' - ഷൈജു പറയുന്നു.
മത്സരങ്ങളിൽ വിജയിച്ചാണ് ഓസ്ട്രേലിയ - ന്യൂസീലൻഡ് ലോകകപ്പ് ക്രിക്കറ്റ്, ലണ്ടനിൽ നടന്ന ഇന്ത്യ - പാക്ക് ലോകകപ്പ് എന്നിവ കണ്ടിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിൽ ആണ് ഇദ്ദേഹം ജോലി ചെയ്തു വരുന്നത്. മത്സരങ്ങൾ എവിടെ ഉണ്ടെങ്കിലും പങ്കെടുക്കാൻ തയ്യാറാണെന്ന് സൈജുവിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്.
Recommended Video
എന്നാൽ, ദുബായ് എക്സ്പോയിൽ പൊന്നാട ഒരുക്കി പത്തനംതിട്ട സ്വദേശി ശ്രദ്ധ നേടിയിരുന്നു. ശോശാമ്മ ഈപ്പൻ ആണ് വ്യത്യസ്ത രീതിയിലുള്ള പൊന്നാട തയ്യാറാക്കി എക്സ്പോയ്ക്ക് സമർപ്പിച്ചത്. 192 രാജ്യങ്ങളുടെ പതാകകൾ ശോശാമ്മ സമർപ്പിച്ച പൊന്നാടയിൽ ഉണ്ട്. ഇതിന് പുറമേ പവിലിയനുകളിലെ മുദ്ര എല്ലാം പതിപ്പിച്ച് ആണ് പൊന്നാട ശോശാമ്മ ഈപ്പൻ തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications