അബുദാബിക്ക് പിന്നാലെ ദുബായിലും; എല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക്, മലയാളികള്‍ കുടുങ്ങും

  • Written By:
Subscribe to Oneindia Malayalam

ദുബായ്: ദുബായിലെ ഗ്രോസറികളുടെ മുഖച്ഛായ മാറുന്നു. വന്‍തുക ചെലവ് വരുന്ന പുതിയ പരിഷ്‌കാരങ്ങള്‍ മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാകും. അബുദാബിയില്‍ നടപ്പാക്കിയതിന് പിന്നാലെയാണ് ദാബായിലും ഗ്രോസറികളുടെ മുഖച്ഛായയും ഘടനയുമെല്ലാം മാറുന്നത്. ഇതിന് വേണ്ടി കട നടത്തിപ്പുകാര്‍ക്ക്് അധികൃതര്‍ നിര്‍ദേശം നല്‍കി വരികയാണ്. ഈ വര്‍ഷം അവസാനം വരെ സമയമുണ്ടെങ്കിലും നിര്‍ദേശിക്കപ്പെട്ട പുതിയ മാറ്റങ്ങള്‍ വരുത്താന്‍ വന്‍ തുക ചെലവഴിക്കേണ്ടി വരും. നിലവില്‍ പഴയ പോലെ ലാഭത്തിലല്ലാത്ത മലയാളി ഗ്രോസറി ഉടമകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്‍...

നിര്‍ദേശത്തിന്റെ അടിസ്ഥാനം

നിര്‍ദേശത്തിന്റെ അടിസ്ഥാനം

ഗ്രോസറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുക എന്നതാണ് പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനം. ഇതുമായി ബന്ധപ്പെട്ട് ദുബായില്‍ വ്യാപകമായി പരിശോധനകള്‍ നടന്നുവരികയാണ്. മാത്രമല്ല, ഗ്രോസറി നടത്തിപ്പുകാര്‍ക്ക് പ്രത്യേക ശില്‍പ്പശാലകള്‍ നടക്കുന്നുമുണ്ട്.

കൂടുതലും മലയാളികള്‍

കൂടുതലും മലയാളികള്‍

അബൂദാബിയില്‍ സമാനമായ രീതിയില്‍ പരിഷ്‌കാരങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. ഇപ്പോള്‍ ദുബായിലേക്കും വ്യാപിപ്പിച്ചചിരിക്കുകയാണ് നടപടികള്‍. ദുബായില്‍ ഗ്രോസറികള്‍ നടത്തുന്നവരില്‍ കൂടുതലും മലയാളികളാണ്.

ഏകീകരണ സ്വഭാവം

ഏകീകരണ സ്വഭാവം

ഗ്രോസറികളുടെ പുറംഭാഗം, ഉള്‍വശം എന്നിവ മിനുക്കണം. മാത്രമല്ല, ഘടനയില്‍ മാറ്റം വരുത്തണം. എല്ലാ ഗ്രോസറികള്‍ക്കും ഏകീകരണ സ്വഭാവമുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കം.

 സൂപ്പര്‍മര്‍ക്കറ്റുകള്‍ കൂടി

സൂപ്പര്‍മര്‍ക്കറ്റുകള്‍ കൂടി

ദുബായില്‍ അടുത്ത കാലത്ത് സൂപ്പര്‍മര്‍ക്കറ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗ്രോസറികളുടെ നടത്തിപ്പ് വലിയ പ്രതിസന്ധിയിലാണ്. കുറഞ്ഞ ലാഭം മാത്രമേ ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നുള്ളൂ. അതിന് പുറമെയാണ് ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.

ലൈസന്‍സ് ലഭിക്കണമെങ്കില്‍

ലൈസന്‍സ് ലഭിക്കണമെങ്കില്‍

ദുബായ് സാമ്പത്തിക വിഭാഗമാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. നടത്തിപ്പിന് ലൈസന്‍സ് ലഭിക്കണമെങ്കിലും പുതിയ മാനദണ്ഡങ്ങളെല്ലാം പാലിച്ചിരിക്കണം. അല്ലാത്തവര്‍ക്ക് ലൈസന്‍സ് നല്‍കില്ല.

 പുതുക്കുമ്പോഴും

പുതുക്കുമ്പോഴും

നേരത്തെ പ്രവര്‍ത്തിക്കുന്ന കടകളുടെ ലൈസന്‍സ് പുതുക്കി നല്‍കണമെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍വാഹമില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും അനുകൂല തീരൂമാനം അധികൃതര്‍ കൈക്കൊള്ളുക. ഗ്രോസറികളുടെ ഘടനയും പ്രവര്‍ത്തനവമെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും ഏകോപിപ്പിക്കാനും വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍.

 വര്‍ഷം അവസാനം വരെ

വര്‍ഷം അവസാനം വരെ

പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധന തടുരുന്നുണ്ട്. നടത്തിപ്പുകാര്‍ക്ക് വേണ്ടി പ്രത്യേക ശില്‍പ്പശാലകള്‍ നടത്തുന്നുണ്ട്. 15 ശില്‍പ്പശാലകള്‍ കഴിഞ്ഞു. ഈ വര്‍ഷം അവസാനം വരെ ശില്‍പ്പശാലയും പരിശോധനയും തുടുരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

നിര്‍ദേശങ്ങള്‍ ഇങ്ങനെ

നിര്‍ദേശങ്ങള്‍ ഇങ്ങനെ

പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന് ഈ വര്‍ഷം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. കടയുടെ അകവും പുറവും ഘടന മെച്ചപ്പെടുത്തണം, സൗകര്യം വര്‍ധിപ്പിക്കണം, സുരക്ഷ ഒരുക്കണം, നിറവും വെളിച്ചവും ക്രമീകരിക്കുകയും ഏകീകരിക്കുകയും വേണം.

നിലവിലുള്ളതിനേക്കാള്‍

നിലവിലുള്ളതിനേക്കാള്‍

വില്‍പ്പന വസ്തുക്കളുടെ തരം തിരിക്കല്‍, ശിചിത്വം, നിരോധിത വസ്തുക്കളുടെ വില്‍പ്പന, കാലാവധി കഴിഞ്ഞവയുടെ വില്‍പ്പന എന്നിവയെല്ലാം സൂക്ഷ്മമായി പരിശോധിക്കും. ഇതില്‍ പല കാര്യങ്ങളും നിലവില്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഈ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം.

 ദുബായുടെ കീര്‍ത്തി

ദുബായുടെ കീര്‍ത്തി

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ് ദുബായ്. അവിടെയുള്ള എല്ലാ സ്ഥാപനങ്ങളും അത്തരം നിലവാരം കാത്തു സൂക്ഷിക്കണമെന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളുടെ ഉദ്ദേശം. അതിന്റെ ഭാഗമായിട്ടാണ് നടപ്പാക്കുന്ന പുതിയ നടപടികളെല്ലാം.

 ബദല്‍ തേടാന്‍ തുടങ്ങി

ബദല്‍ തേടാന്‍ തുടങ്ങി

എന്നാല്‍ മലയാളികള്‍ കൂടുതലുള്ള ദുബായില്‍ പുതിയ പരിഷ്‌കാരങ്ങള്‍ അവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. മാനദണ്ഡങ്ങള്‍ നടപ്പാക്കുമ്പോള്‍ വന്‍ തുക ചെലവ് വരും. ഇതിന് സാധ്യമാകാത്തവര്‍ കച്ചവടം മതിയാക്കി മറ്റുവഴികള്‍ തേടേണ്ടിവരും. പലരും പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്.

English summary
Dubai Groceries to World Stranded; Officials starts site visit and workshops

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്