കൊച്ചിയില്‍ കടലില്‍ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു; വെടിയുതിര്ത്തവര്ക്കായി അന്വേഷണം
കൊച്ചി: കടലില്‍ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. കൊച്ചിയില്‍ ഇന്ന് ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. ആലപ്പുഴ അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. പരിക്കേറ്റ സെബാസ്റ്റ്യനെ മട്ടാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

സെബാസ്റ്റ്യന്റെ ചെവിക്ക് പിറകിലാണ് വെടിയേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുകയായിരുന്നു സെബാസ്റ്റ്യനും മറ്റ് മത്സ്യത്തൊഴിലാളികളും. ഇതിനിടെ ഫോര്‍ട്ട് കൊച്ചി തീരത്തിന് സമീപത്ത് വെച്ചാണ് വെടിയേറ്റത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
നാവികസേനയുടെ ദ്രോണാചാര്യയില്‍ വെടിവെപ്പ് പ്രാക്ടീസ് നടക്കാറുണ്ട്. ഇവിടെ നിന്നാണോ വെടിയുതിര്‍ത്തത് എന്ന് സംശയമുണ്ട്. എന്നാല്‍ നാവികസേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍
സാധാരണഗതിയില്‍ ഫയറിംഗ് പരിശീലനം നടക്കുന്ന സമയങ്ങളില്‍ അത് വഴി മത്സ്യബന്ധന ബോട്ടുകളും തോണികളും കടന്ന് പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഫയറിംഗ് പരിശീലനം നടക്കുന്ന സമയങ്ങളില്‍ അത് സംബന്ധിച്ച് നിര്‍ദേശങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാറുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?
എന്നാല്‍ ഇന്ന് അത്തരത്തില്‍ പരിശീലനം ഉള്ളതായി വിവരം ഒന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അതേസമയം വെടിയേറ്റ സെബാസ്റ്റ്യന്റെ ആരോഗ്യനില തൃപ്തികരം ആണ്. സെബാസ്റ്റിയന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications