കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിലെ ഒരു ഗ്രാമത്തില്‍ ഇനി പുരുഷന്മാരില്ല, മുഴുവന്‍ പേരെയും തൂക്കി കൊന്നു, എന്തിന് ?

  • By Neethu
Google Oneindia Malayalam News

ടെഹ്‌റാന്‍:ഇറാനിലെ സിസ്താന്‍, ബാലുചെസ്താന്‍ പ്രവശ്യയില്‍ ഒരു പുരുഷനെ പോലും ബാക്കി വെയ്ക്കാതെ തൂക്കികൊന്ന വാര്‍ത്ത ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു.

ഈ ഗ്രാമത്തിലെ പുരുഷന്മാര്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് തൂക്കി കൊന്നത്.സംഭവത്തിന്റെ സ്ഥിരീകരണം പുറത്ത് വിട്ടത് സര്‍ക്കാര്‍ തന്നെയായിരുന്നു. ഇറാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് വൈസ് പ്രസിഡന്റ് ആയ ഷാഹിന്‍ദോക്ത് മൊലാവെര്‍ദിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

25-death-penalty-27

വധശിക്ഷയ്ക്ക് വിധേയരായ പ്രതികളുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടുക്കൊണ്ടാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രതികളുടെ മകള്‍ മയക്കുമരുന്ന് റാക്കിറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയുന്നതിനാണ് കൂടുതല്‍ സഹായം ആവശ്യപ്പെടുന്നത്.

ഇറാനില്‍ പലപ്പോഴായി വധശിക്ഷകള്‍ നടപ്പാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.എന്നാല്‍ അതൊന്നും സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഈ സംഭവത്തെ സര്‍ക്കാര്‍ തന്നെയാണ് പുറത്ത് വിട്ടത്.

English summary
Every man in an Iranian village has reportedly been executed by the government on drug charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X