കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ചൈനീസ് കേന്ദ്രീകൃതം, ഞങ്ങള്‍ തരുന്നത് 400 മില്യണ്‍, ലോകാരോഗ്യ സംഘടനയ്ക്ക് ട്രംപിന്റെ മറുപടി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയുമായി വീണ്ടും കൊമ്പുകോര്‍ത്ത് അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടന ചൈനീസ് പക്ഷമാണെന്ന് ട്രംപ് തുറന്നടിച്ചു. നേരത്തെ ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് ട്രംപ് വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചിരുന്നു. അത് കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവര്‍ പറയുന്നു ഒരുപാട് മൃതദേഹങ്ങള്‍ കാണേണ്ടി വരുമെന്ന്, എന്നാല്‍ അദാനോസിന് കൃത്യമായ വിവരങ്ങള്‍ ചൈനയില്‍ നിന്ന് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പരിചരിക്കുന്നതിനേക്കാള്‍ നല്ല രീതിയില്‍ ജനങ്ങളെ പരിചരിക്കാമായിരുന്നു. എല്ലാം ചൈനീസ് കേന്ദ്രീകൃതമാണെന്നും ട്രംപ് ആരോപിച്ചു.

1

എല്ലാം ശരിയാവും. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് കൊറോണ പടരില്ല എന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തു. നേരത്തെ ആദ്യ ഘട്ടത്തില്‍ ചൈന തന്നെ റിപ്പോര്‍ട്ടില്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് കോവിഡ് പടരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് ലോകത്താകമാനം പടര്‍ന്നു പിടിച്ച് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഇതിനെയാണ് ട്രംപ് രൂക്ഷമായി പരിഹസിച്ച്. അദാനോസ് തന്നോട് അതിര്‍ത്തികള്‍ തുറക്കാന്‍ ഒരു സമയത്ത് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തെ വെല്ലുവിളിച്ച് ഞാന്‍ അതിര്‍ത്തികള്‍ അടച്ചു. അത് വളരെ കഠിനമായ തീരുമാനമായിരുന്നു. പക്ഷേ നിരവധി അമേരിക്കക്കാര്‍ അതുകൊണ്ട് രക്ഷപ്പെട്ടു. ഞങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് എതിരായ നടപടിയാണ് എടുത്തതതെന്നും ട്രംപ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയ്ക്ക് ചൈന നല്‍കുന്നത് വെറും 40 മില്യണ്‍ ഡോളറാണ്. എന്നാല്‍ അമേരിക്ക 400 മില്യണിലധികം ഡോളറുകള്‍ നല്‍കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ കാര്യങ്ങളെല്ലാം ചൈനയുടെ വഴിക്കാണ് നടക്കുന്നത്. അതൊരിക്കലും ശരിയല്ല. ഞങ്ങളെ സംബന്ധിച്ച് അത് ന്യായമല്ല. ഇതൊരിക്കലും ലോകരാജ്യങ്ങള്‍ക്കും ന്യായമായിരിക്കില്ല. അദ്ദേഹം രാഷ്ട്രീയം പറയുന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. നിങ്ങള്‍ തന്നെ നോക്കൂ, അവര്‍ക്ക് ചൈനയുമായുള്ള ബന്ധങ്ങള്‍. അതില്‍ നിന്ന് തന്നെ എല്ലാം മനസ്സിലാക്കാമെന്നും ട്രംപ് പറഞ്ഞു. അതേസമയം ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് പുനപ്പരിശോധിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു.

Recommended Video

cmsvideo
ലോകാരോഗ്യ സംഘടനയെയും ഭീഷണിപ്പെടുത്തി ട്രംപ് | Oneindia Malayalam

അതേസമയം സംഘടനകള്‍ നന്നായി പ്രവര്‍ത്തിക്കണമെന്നും, ആവശ്യമായ ഫലം അവരില്‍ നിന്ന് ലഭിക്കേണ്ടതുണ്ടെന്നും മൈക്ക് പോമ്പിയോ പറഞ്ഞു. നേരത്തെ ട്രംപിന്റെ പ്രസ്താവനയ്ക്ക് ഗെബ്രിയെസൂസ് മറുപടി നല്‍കിയിരുന്നു. ഇത്തരം ഭീഷണികള്‍ക്ക് ഉള്ള സമയമല്ലെന്നും, ഒന്നര മില്യണ്‍ ആളുകള്‍ ലോകത്ത് രോഗം ബാധിച്ചവരാണെന്നും ഗെബ്രിയെസൂസ് പറഞ്ഞിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിലായിരിക്കണം ശ്രദ്ധിക്കേണ്ടത്. കൊറോണവൈറസിനെ രാഷ്ട്രീയവത്കരിക്കരുത്. നിങ്ങള്‍ക്ക് കൂടുതല്‍ പേര്‍ മരിക്കണമെന്നുണ്ടെങ്കില്‍ ഇതേ രീതി തുടരുക. അത് വേണ്ടെന്നാണെങ്കില്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെക്കണമെന്ന് ഗെബ്രിയെസൂസ് പറഞ്ഞു.

English summary
everything was china centric trump blasts who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X