കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാത്ത്‌റൂം കണ്ണാടിയിലെ സന്ദേശം; പതിനഞ്ചുകാരിയെ രക്ഷിച്ചു; താരമായി പഴയ നായിക!!!

വിമാന ജിവനക്കാരിയായ ഷെലിയ ഫെഡറിക് മനുഷ്യക്കടത്തില്‍ നിന്ന് രക്ഷിച്ചത് 15 വയസുകാരിയെ. ബാത്ത്‌റൂമിലെ കണ്ണാടിയില്‍ എഴുതിയ സന്ദേശമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

  • By Jince K Benny
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: എയര്‍ലൈന്‍സ് ജീവനക്കാരിയുടെ സമയോചിതമായ ഇടപെടല്‍ രക്ഷിച്ചത് 15കാരിയുടെ ജീവന്‍. മനുഷ്യക്കടത്തില്‍ നിന്നാണ് ആ പെണ്‍കുട്ടിയെ ജീവനക്കാരിയുടെ ഇടപടെലിലൂടെ രക്ഷിച്ചത്. വിമാനത്തിലെ ബാത്ത്‌റൂം കണ്ണാടിയില്‍ സന്ദേശം കുറിച്ചിട്ടാണ് പെണ്‍കുട്ടിയുടെ മോചനത്തിന് അവര്‍ വഴിയൊരുക്കിയത്. അമേരിക്കയിലെ അലാസ്‌ക എയര്‍ലൈന്‍സ് ജീവനക്കാരിയും നടിയും മോഡലുമായ ഷെലിയ ഫെഡ്രിക്കാണ് സംഭവത്തിലെ നായിക. എയര്‍ലൈന്‍സിസല്‍ ജോലി ചെയ്തിരുന്ന കാലത്ത് സീറ്റിലില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോയ വിമാനത്തില്‍ വച്ചായിരുന്നു ഇവര്‍ 15 വയസുള്ള പെണ്‍കുട്ടിയെ മനുഷ്യക്കടത്തില്‍ നിന്നും രക്ഷിച്ചത്.

ഷെലിയയുടെ സമയോജിതമായ ഇടപെടലും ബുദ്ധിപരമായ നീക്കവുമാണ് പെണ്‍കുട്ടിയുടെ രക്ഷയ്ക്ക് വഴിയൊരുക്കിയത്. പെണ്‍കുട്ടിയുമായി സംസരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഷെലിയ ബാത്ത്‌റൂമിന്റെ കണ്ണാടിയില്‍ പെണ്‍കുട്ടിക്കുള്ള സന്ദേശം എഴുതിയിടുകയായിരുന്നു. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ പെരുമാറ്റമാണ് ഇവരില്‍ സംശയം തോന്നാന്‍ കാരണം.

വസ്ത്രധാരണത്തിലെ വൈരുദ്ധ്യം

പെണ്‍കുട്ടിയുടേത് വളരെ അലസമായ വസ്ത്ര ധാരണമായിരുന്നു. അഴിഞ്ഞ് അലങ്കോലമായി പാറിക്കിടക്കുന്ന മുടിയിഴകളും അവളെ ഒരു നരകത്തില്‍ നിന്നും കയറി വന്നതുപോലെ തോന്നിപ്പിച്ചു. എന്നാല്‍ ഒപ്പമുണ്ടയായിരുന്ന വ്യക്തി വളരെ മാന്യമായ രീതിയില്‍ വസ്ത്രധാരണം ചെയ്തിരുന്നു. ജനലായോട് ചേര്‍ന്നുള്ള സീറ്റിലായിരുന്നു പെണ്‍കുട്ടി ഇരുന്നിരുന്നത്. ഇവര്‍ക്കിടയില്‍ തളം കെട്ടി നിന്ന മൗനം ഇരുവര്‍ക്കും ഇടയില്‍ എന്തോ നീഗൂഢത ഉണ്ടെന്ന് തോന്നിച്ചു.

പെണ്‍കുട്ടിയുടെ മൗനം

ഇരുവരുമായി ഷെലിയ സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. എല്ലാത്തിനും ഉത്തരം നല്‍കിയിരുന്നത് ഒപ്പമുണ്ടായിരുന്ന പുരുഷനായിരുന്നു. പെണ്‍കുട്ടിയിലേക്കെത്തുന്ന ചോദ്യങ്ങളെ അയാള്‍ തന്ത്രപൂര്‍വം തടഞ്ഞു. ഒപ്പമുള്ളയാള്‍ പെണ്‍കുട്ടിയെ തന്നോട് അടുക്കുന്നതില്‍ നിന്നും തടയുന്നതായി അവള്‍ക്ക് തോന്നി. അയാളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ അവര്‍ പെണ്‍കുട്ടയുമായി സംസാരിക്കാന്‍ മറ്റ് വഴി തേടുകയായിരുന്നു.

കണ്ണാടിയിലെ സന്ദേശം

ഷെലിയ നേരെ പോയത് വിമാനത്തിലെ ബാത്ത്‌റൂമിലേക്കാണ്. പെണ്‍കുട്ടിക്കായി അവിടുത്തെ കണ്ണാടിയില്‍ ഒരു സന്ദേശവും എഴുതി. പെണ്‍കുട്ടിയ്ക്ക സമീപത്ത് മടങ്ങി എത്തിയ അവര്‍ ബാത്ത്‌റൂമിലേക്ക് ചെല്ലുവാന്‍ പെണ്‍കുട്ടിക്ക് രഹസ്യ നിര്‍ദേശം നല്‍കി. ബാത്ത്‌റൂമിലെത്തി സന്ദേശം വായിച്ച പെണ്‍കുട്ടി തനിക്ക് സഹായം ആവശ്യമുണ്ടെന്ന് അതിന് താഴെ രേഖപ്പെടുത്തി. ഉടന്‍ തന്നെ പൈലറ്റുമായി ബന്ധപ്പെട്ട അവര്‍ പോലീസിന്റെ സഹായം തേടി.

പോലീസ് കാത്ത് നിന്നും

പൈലറ്റ് നല്‍കിയ സന്ദേശം അനുസരിച്ച് വിമാനത്താവളത്തിലെത്തിയ പോലീസ് വിമാനം വരുന്നതിനായി കാത്ത് നിന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ അകത്ത് പ്രവേശിച്ച് പോലീസ് അല്പം പോലും സമയം പാഴാക്കാതെ അയാളെ അറസ്റ്റ് ചെയ്തു. അയാള്‍ ഒട്ടും പ്രതീക്ഷക്കാതുണ്ടായ ഈ നീക്കം അയളെ കുടുക്കി. മനുഷ്യക്കടത്തിനുള്ള അയാളുടെ നീക്കമാണ് ഷെലിയ തകര്‍ത്തത്. ഒപ്പം വലിയൊരു അപകടത്തില്‍ നിന്നും പതിനഞ്ചുകാരിയെ രക്ഷിച്ചു.

ഇപ്പോഴും ബന്ധം തുടരുന്നു

താന്‍ അന്ന് അപകടത്തില്‍ നിന്നും രക്ഷിച്ച പെണ്‍കുട്ടിയുമായി ഇപ്പോഴും സൗഹൃദം തുടരുന്നുണ്ടെന്ന് ഷെലിയ പറഞ്ഞു. ഇപ്പോള്‍ ആ കുട്ടി കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പത്ത് വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പരിശീലനം നല്‍കണം

വിമാനത്തിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന കൂട്ടത്തില്‍ മനുഷ്യക്കടത്തുകാരെക്കൂടി കണ്ടെത്താനുള്ള പരിശീലനം നല്‍കണമെന്ന് ഷെലിയ പറഞ്ഞു. പുതുതായി ജോലിയില്‍ പ്രവേശിച്ച് ജീവനക്കാര്‍ക്ക് എങ്ങനെ മനുഷ്യക്കടത്തുകാരെ തിരിച്ചറിയാം എന്നതിനേക്കുറിച്ച് പരിശീലനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. ഷെലിയയുടെ നിര്‍ദേശം മാനിച്ചാണ് കമ്പനിയുടെ തീരുമാനം. പുതുതായി ജോലിയില്‍ പ്രവേശിച്ച 100 പേര്‍ക്കാണ് പരിശീലനം.

English summary
Shelia Fedrick, 49, said she rescued a victim of human trafficking on a flight from Seattle to San Francisco. Fredrick, who is also a model and actress, left a note in the bathroom for the girl who responded saying she needed help.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X