കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ യോഗ തരംഗമാകുന്നു; ആദ്യദിനം എത്തിയത് 1000ത്തിലധികം പേര്‍...

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ യോഗ തരംഗമാകുന്നു. രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച യോഗ ഫെസ്റ്റിവലില്‍ വന്‍ ജന പങ്കാളിത്തം. ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെയാണ് ഫെസ്റ്റിവല്‍. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ജുമാല്‍ പാര്‍ക്കിലാണ് പരിപാടി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പരിപാടിക്ക് എത്തിയത്. സൗദി യോഗ കമ്മിറ്റിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗ അധ്യാപകരുടെ പങ്കാളിത്തത്തോടെയാണ് ഫെസ്റ്റിവല്‍. ഒരു ഫെഡറേഷന്‍ പോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പിന്തുണയുള്ള ഏജന്‍സിയാണ് സൗദി യോഗ കമ്മിറ്റി.

രാജ്യത്ത് യോഗ പരിശീലനം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി യോഗ കമ്മിറ്റിയുടെ പ്രവര്‍ത്തനം. സൗദി ഒളിംപിക് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ യോഗ പ്രോല്‍സാഹിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അധികൃതര്‍ പ്രത്യേക തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യോഗ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. നൗഫല്‍ അല്‍ മര്‍വായ് ആണ് സൗദി യോഗ കമ്മിറ്റിയുടെ പ്രസിഡന്റ്. ഇന്ത്യയുടെ ആയുഷ് മന്ത്രാലയവുമായി സൗദി യോഗ കമ്മിറ്റി ധാരണാപത്രം ഒപ്പുവച്ചിരുന്നു. യോഗയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു ധാരണ.

y

യോഗാസനത്തിന് പുറമെ ഏകാഗ്രത ലഭിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും ഫെസ്റ്റിവലില്‍ പരിശീലിക്കുന്നുണ്ട്. മുരളി കൃഷ്ണന്‍ എന്ന വ്യക്തിയാണ് ആദ്യ യോഗ ക്ലാസ് മുതിര്‍ന്നവര്‍ക്ക് വേണ്ടി എടുത്തത്. കുട്ടികള്‍ക്ക് വേണ്ടി സാറ അലമൗദിയും ക്ലാസിന് നേതൃത്വം നല്‍കി. റിയാദിലെ ഇന്ത്യന്‍ എംബസിയിലെയും ജിദ്ദയിലെ ഉന്ത്യന്‍ കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു. സദിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി പങ്കെടുത്ത് മെഡല്‍ നേടിയ ആരവ് പ്രദിഷയെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലം ആദരിച്ചു. സൗദിയിലെ ഇന്ത്യന്‍ പ്രവാസിയായ ആരവ് സൗദി യോഗ കമ്മിറ്റി ടീമംഗവുമാണ്.

വിദേശ കമ്പനികള്‍ യുഎഇ വിടണം; മിസൈലിന് പിന്നാലെ ഹൂതി ഭീഷണി, അപലപിച്ച് ഇസ്രായേല്‍വിദേശ കമ്പനികള്‍ യുഎഇ വിടണം; മിസൈലിന് പിന്നാലെ ഹൂതി ഭീഷണി, അപലപിച്ച് ഇസ്രായേല്‍

ഇന്ത്യയില്‍ നിന്നുള്ള യോഗ അധ്യാപിക ഇറം ഖാനും ഫെസ്റ്റിവലില്‍ പങ്കെടുത്തു. 2008 മുതല്‍ സൗദിയില്‍ അധ്യാപികയാണ് ഇറം ഖാന്‍. ജിദ്ദയിലെ പ്രമുഖ യോഗ അധ്യാപികമാരാണ് ദന അല്‍ഗോസൈബിയും നതാലി ക്രൈദിയും. ഇവരും ഫെസ്റ്റിവല്‍ വേദിയില്‍ സജീവമായിരുന്നു. ദന സൗദി പൗരയും നതാലി ലബനാന്‍ പൗരയുമാണ്. യോഗയുടെ പ്രഥമ ആചാര്യമാന്‍മാര്‍ ഇന്ത്യക്കാരാണ്. ശാരീരികവും മാനസികവുമായ ശേഷി വര്‍ധിപ്പിക്കുന്ന യോഗ 2014ലാണ് യുഎന്‍ പൊതുസഭ അംഗീകരിച്ചത്. 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21 അന്തര്‍ദേശീയ യോഗ ദിനമായി ആചരിച്ചുവരുന്നുണ്ട്. അന്തര്‍ദേശീയ യോഗ ദിനത്തില്‍ ഇന്ത്യയില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്.

Recommended Video

cmsvideo
സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകള്‍ കുറയുമെന്ന് ആരോഗ്യമന്ത്രി | Oneindia Malayalam

English summary
First Yoga Festival in Saudi Arabia; Huge Participation Events Held in King Abdullah Economic City
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X