കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്ററില്‍ ഫോണ്‍ ഉപയോഗിച്ചയാളെ വെടിവച്ചു കൊന്നു

  • By Aswathi
Google Oneindia Malayalam News

മിയാമി: തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ മൊബൈല്‍ ഫോണുകൊണ്ടു കളിച്ചയാളെ റിട്ടെയര്‍ പൊലീസ് ഓഫീസര്‍ വെടിവച്ചു കൊന്നു. താംപയലെ ഒരു തയേറ്ററിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് താംപയിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കര്‍ട്ടീസ് റിവസ് എന്ന 71 കാരനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

തിയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ മുന്നിലിരുന്ന ദമ്പതികള്‍ മൊബൈല്‍ ഫോണില്‍ മെസേജ് അയച്ച് ശല്യം ചെയ്തതാണ് റിവസിനെ പ്രകോപിതനാക്കിയത്. 43 കാരനായ ചാള്‍ഡ് ഓണ്‍സാണ് കൊല്ലപ്പെട്ടത്. വെസ്ലി ചാപാലിലെ ഗ്രോവ് 16 എന്ന തിയേറ്ററില്‍ 'ലോണ്‍ സര്‍വൈവര്‍' എന്ന സിനിമ നടന്നുകൊണ്ടിരിക്കവെയാണ് സംഭവം.

mobile phone use in cinema theaters

സിനിമ നടന്നുകൊണ്ടിരിക്കെ ചാള്‍ഡ് ഓണ്‍സ് മൈബാല്‍ ഫോണില്‍ മെസേജ് അയച്ചു കളിക്കുകയായിരുന്നു. ഇത് കണ്ട് ചാള്‍ഡിന് പിന്നിലിരിക്കുകയായിരുന്ന റിവസ് ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടു. തന്റെ മൂന്ന് വയസ്സുള്ള കുട്ടിക്കാണ് മെസേജ് അയയ്ക്കുന്നതെന്ന് ചാള്‍ഡ് മറുപടി നല്‍കിയത്രെ.

ഇതോടെ തര്‍ക്കം മൂര്‍ച്ചിക്കുകയും റിവസ് ചാള്‍ഡിനു നേരെ നിറയൊഴിക്കുകയുമായിരുന്നു. ചാള്‍ഡിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ നിക്കോളിനും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കര്‍ട്ടീസ് റിവസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

English summary
A retired police officer allegedly shoots a couple in the row in front after apparently being angered by their texting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X