Get Updates
Get notified of breaking news, exclusive insights, and must-see stories!

169 യാത്രക്കാരുമായി പോയ ഫ്ലൈ ദുബൈ വിമാനത്തിന് തീ പിടിച്ചു; യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ

കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനത്തിനാണ് തീ പിടിച്ചു. 169 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

കാഠ്മണ്ഡുവിലെ ത്രിഭുവൻ എയർപോർട്ടിൽ നിന്നും പറന്നുയർന്ന പിന്നാലെയായിരുന്നു വിമാനത്തിന് തീപിടിച്ചത്. വിമാനത്തിന്റെ എൻജിനുകളിൽ ഒന്നിന് തകരാർ സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.തുടർന്ന് അടിയന്തരമായി വിമാനം ലാന്റിംഗിനായി തയ്യാറെടുത്തെങ്കിലും പ്രശ്നം പരിഹരിച്ചതോടെ ദുബായിലേക്ക് യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.

 flightnew3

'പ്രശ്നം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ആ എൻജിൽ അൽപ സമയത്തേക്ക് ഓഫ് ചെയ്തിട്ടു. തുടർന്ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറക്കാതെ ദുബൈ വിമാനത്താവളത്തിലേക്ക് തന്നെ പറക്കാൻ തീരുമാനിക്കുകയായിരുന്നു', നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാന രാത്രി 9.20 ഓടെയാണ് ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെട്ടത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരായിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സാംസ്കാരിക-ടൂറിസം-സിവിൽ ഏവിയേഷൻ മന്ത്രി സുഡാൻ കിരാതി അറിയിച്ചു.

വിമാനം തീപിടിച്ച പിന്നാലെ അടിയന്തര ലാന്റിംഗ് ഉണ്ടാകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. 50 നേപ്പാളി പൗരൻമാർ ഉൾപ്പെടെ 150 ഓളം യാത്രക്കാരായിരുുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നുയർന്ന പിന്നാലെ വിമാനത്തിന് തീ പിടിക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

വിമാനത്തിന് തീപിടിച്ച വിവരമറിഞ്ഞ് സർവീസുകൾ നിർത്തിവച്ച ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+