Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ ചുട്ടെരിക്കും എന്നു ട്വീറ്റ് ചെയ്ത ഐഎസ്‌ഐ മുന്‍ തലവന്‍ ഹമീദ് ഗുള്‍ അന്തരിച്ചു

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ദില്ലിക്കും, മുബൈയ്ക്കും ഹിരോഷിമയുടെയും നാഗസാക്കിയുടെയും അവസ്ഥയായിരിക്കുമെന്ന് ട്വീറ്റ് ചെയ്ത ഐഎസ്‌ഐ മുന്‍ തലവനും ഉന്നത സൈനിക ഓഫീസറുമായ ഹമീദ് ഗുള്‍ അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇസ്ലാമാബാദിലെ മുരീ സൈനിക ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

എഴുപത്തൊമ്പതു വയസായിരുന്നു. ഇന്ത്യയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് കാഴ്മീര്‍ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കിയ സേനാ ഓഫീസറായിരുന്നു ഹമീദ് ഗുള്‍. ഹിരോഷിമയില്‍ കറുത്ത ഓര്‍മകള്‍ക്ക് 70 വയസ്സ് പൂര്‍ത്തിയായ ആഗസ്ത് ആറിന് ട്വിറ്ററില്‍ വന്ന ഗുല്ലിന്റെ ട്വീറ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മര്യാദക്കാണിച്ചില്ലെങ്കില്‍ ഇന്ത്യയെ ചുട്ടെരിക്കും എന്നാണ് ഗുള്‍ ട്വീറ്റ് ചെയ്തത്.

genhmeedgul

ദില്ലിക്കും മുംബൈയ്ക്കും ഹിരോഷിമയുടെയും നാഗസാക്കിയുടെയും അവസ്ഥയായിരിക്കുമെന്നും ട്വീറ്റിലൂടെ അദ്ദേഹം പറയുകയുണ്ടായി. ഇതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തിയിരുന്നു. പാക്കിസ്ഥാന്റെ കാര്യങ്ങളില്‍ ഇന്ത്യ ഇടപ്പെടുന്നതില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്‍പ് ഗുള്‍ പറഞ്ഞിരുന്നു.

കശ്മീരില്‍ ഇന്ത്യാ വിരുദ്ധ വാദവും അഫ്ഗാനിസ്ഥാനില്‍ ഭീകരതയും വളരാന്‍ ഗുള്‍ സഹായിച്ചിരുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയാണ് ഗുല്‍ എന്ന സേനാ പ്രമുഖന്‍ വിടവാങ്ങിയിരിക്കുന്നത്. 1936ല്‍ സര്‍ഗോദയില്‍ ജനിച്ച ഗുള്‍ 1954ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. 1965ലെ ഇന്ത്യാ-പാക് പോരാട്ടത്തില്‍ പാകിസ്ഥാന്റെ ടാങ്ക് കമാന്‍ഡറായിരുന്നു ഗുള്‍.

ഗുല്ലിന്റെ ധീരതയ്ക്ക് പാക്കിസ്ഥാന്‍ സിതാറ ഇ ജുറാത്ത് പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1987 മുതല്‍ 89 വരെ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ തലവനായി സേവനം അനുഷ്ടിച്ചു. ഔദ്യോഗിക സേവനത്തില്‍നിന്നു വിരമിച്ചിട്ടും ഏറെ വിവാദങ്ങള്‍ ഗുള്ളിനെ പിന്തുടര്‍ന്നിരുന്നു.

കാശ്മീര്‍ ജനതയോടുള്ള ഇന്ത്യയുടെ സമീപനം ശരിയല്ലെന്നും ഇയാള്‍ വിമര്‍ശിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആരാണീ നരേന്ദ്രമോദീ..? അയാള്‍ ഞങ്ങള്‍ക്കുമുന്നില്‍ ഒന്നുമല്ലെന്നായിരുന്നു അന്ന് ഗുല്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+